ഒമാനില്‍ 526 പുതിയ കോവിഡ് 19 കേസുകള്‍; മൂന്നു മരണം

മസ്‌കത്ത്: 526 പുതിയ കോവിഡ് 19 കേസുകളാണ് ഞായറാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, സുല്‍ത്താനേറ്റില്‍ ആകെ രജിസ്റ്റര്‍ ചെയ്ത കോവിഡ് 19 കേസുകള്‍ 131,790 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു മരണവും ഞായറാഴ്ചയുണ്ടായി. ഇതു വരെയായി ആകെ 1,512 പേര്‍ രാജ്യത്ത് മരിച്ചു. 124,067 പേര്‍, അഥവാ കെ കേസുകളുടെ 94.1 ശതമാനം രോഗമുക്തരായി. 24 മണിക്കൂറിനിടെ 13 രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. 21 പേര്‍ ഐസിയുവിലുള്ളതടക്കം ആകെ 69 പേര്‍ ഹോസ്പിറ്റലുകളില്‍ കഴിയുന്നുണ്ട്.