ദുബൈ: ദുബൈയില്‍ വിനോദ പരിപാടികളുടെ അനുമതി നിര്‍ത്തി വെച്ചതായി ദുബൈ ടൂറിസം അറിയിച്ചു. കോവിഡ് 19 മാദണ്ഡങ്ങളുടെ ലംഘനങ്ങള്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 200ലധികം ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കിടെ ഏകദേശം 20 സ്ഥാപനങ്ങള്‍ പൂട്ടിച്ചുവെന്നും ദുബൈ മീഡിയ ഓഫീസ് വെളിപ്പെടുത്തി.
പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വിനോദവുമായി ബന്ധപ്പെട്ട് ഇഷ്യൂ ചെയ്ത എല്ലാ അനുമതികളും തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുന്നുവെന്നും ഇതിന് ഉടന്‍ പ്രാബല്യമാണുള്ളതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആരോഗ്യ അധികൃതരുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തി വരികയാണെന്നും ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി.