അജ്മാന്/ചേന്ദമംഗലൂര്‍: ചേന്ദമംഗലൂരിലെ മുന്‍കാല പണ്ഡിതന്മാരിലൊരാളായ സി.ടി കോമുക്കുട്ടി ഉസ്താദിന്റെ മകന് അബ്ദുല്‍ ജബ്ബാര്‍ (സി.ടി ജബ്ബാര്‍ ഉസ്താദ് -81) നിര്യാതനായി. അജ്മാന് ഹാബിറ്റാറ്റ് സ്കൂളുകളുടെ മാനേജിംഗ് ഡയറക്ടര്‍ ഷംസുസ്സമാന്റെ പിതാവാണ്. ദീര്‍ഘ കാല അധ്യാപകനും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു സി.ടി ജബ്ബാര്‍ ഉസ്താദ്.
ഷംസുസ്സമാന്റെ മകളുടെ വിവാഹ സംബന്ധമായ ചടങ്ങില്‍ പങ്കെടുക്കാന്‍ അജ്മാനിലേക്ക് വന്ന ജബ്ബാര്‍ ഉസ്താദിന് ശ്വാസസംബന്ധമായ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് അജ്മാനിലും, തുടര്‍ന്ന് കോഴിക്കോട് ‘മിംസി’ലും ഏതാനും ദിവസം ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഖബറടക്കം ഉച്ച ഒരു മണിക്ക് ചേന്ദമംഗലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബര്‍സ്താനില്‍ നടന്നു.
ഭാര്യ: മറിയം വാഴക്കാട്. മറ്റു മക്കള്‍: ബദറുസ്സമാന്‍ (ഖത്തര്‍), നസീം, അദീബ്, അമീന് (ഖത്തര്‍), അനീസ്, നസീബ. മരുമകന്: അബ്ദുല്‍ റഷീദ് കൊടുവള്ളി. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് സി.ടി, അഹമ്മദ്കുട്ടി സി.ടി, ലത്തീഫ് ഉസ്താദ്, സി.ടി അബ്ദുറഹീം (ദയാപുരം), ഫാത്തിമ എടവണ്ണപ്പാറ.