നാലര പതിറ്റാണ്ടിന്റെ പ്രവാസം: ഡേവിഡ് തോമസിന് യാത്രയയപ്പ് നല്‍കി

237
45 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡേവിഡ് തോമസിന് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് ഒരുക്കിയ യാത്രയയപ്പില്‍ ഉപഹാരം നല്‍കുന്നു

ദുബൈ: 45 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഡേവിഡ് തോമസിന് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് യാത്രയയപ്പ് നല്‍കി. അക്കാഫ് മുന്‍ സെക്രട്ടറിയും കത്തോലികേറ്റ് കോളജ് അലുംനി മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് നേതാക്കളും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളിലെ മറ്റു സുഹൃത്തുക്കളും അദ്ദേഹത്തിന്റെ സേവനങ്ങളെ കുറിച്ച് സംസാരിച്ചു. അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ മെമെന്റോ അദ്ദേഹത്തിന് നല്‍കി ആദരിച്ചു. അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് സീനിയര്‍ ലീഡര്‍ പോള്‍.ടി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എ.വി ചന്ദ്രന്‍ സ്വാഗതവും ശ്രീകൃഷ്ണ കോളജിലെ ഷക്കീര്‍ ഹുസ്സൈന്‍ നന്ദിയും പറഞ്ഞു. അക്കാഫ് സീനിയര്‍ നേതാക്കളായ ശശികുമാര്‍ നായര്‍, റാഫി പട്ടേല്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, സാനു മാത്യു, വെങ്കിട് മോഹന്‍, ജന.കണ്‍വീനര്‍ കാസര്‍കോട് ഗവ.കോളജിലെ സുമേഷ് സുന്ദര്‍, അക്കാഫ് മുന്‍ ഭാരവാഹികളായ ജെ.ജെ ജലാല്‍, ബുഹാരി ബിന്‍ അബ്ദുല്‍ ഖാദര്‍, ജൂബി കുരുവിള, ഷൈന്‍ ചന്ദ്രസേനന്‍, പ്രവീണ്‍ കുമാര്‍, ക്രിസ്റ്റഫര്‍ വര്‍ഗീസ്, ദീപു എ.എസ്, അനില്‍ കുമാര്‍ സംസാരിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന യോഗത്തില്‍ നേരിട്ട് പങ്കെടുക്കാനാവാത്ത കോളജ് അലുംനി പ്രതിനിധികള്‍ വെര്‍ച്വല്‍ മീറ്റിംഗിലൂടെ ആശംസ നേര്‍ന്നു.