ഉപയോക്താക്കള്‍ക്കും വില്‍പനക്കാര്‍ക്കും വന്‍ നേട്ടം സമ്മാനിച്ച് ഡിജിജെജി ഡിഎസ്എഫ് മെഗാ നറുക്കെടുപ്പ്

ഡിജിജെജി ചെയര്‍മാന്‍ തൗഹീദ് അബ്ദുള്ള

40ല്‍ പരം ഉപയോക്താക്കള്‍ക്ക് ശേഷിക്കുന്ന ഡിഎസ്എഫ് കാലയളവില്‍ സ്വര്‍ണ സമ്മാന അവസരം

ദുബൈ: ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീടെയില്‍ എസ്റ്റാബ്‌ളിഷ്‌മെന്റുമായി (ഡിഎഫ്ആര്‍ഇ) സഹകരിച്ച് നടക്കുന്ന ദുബൈ ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ (ഡിജിജെജി) ‘നോണ്‍ സ്റ്റോപ് വിന്നിംഗ്’ ജ്വല്ലറി കാമ്പയിനില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഷോപ്പിംഗ് നടത്താന്‍ പ്രധാന ആകര്‍ഷണമായി മാറുന്നത് ഈ വര്‍ഷത്തെ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലി(ഡിഎഫ്എഫ്)ല്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നു.
സീസണിന്റെ ആദ്യ 30 ദിവസങ്ങളില്‍ തന്നെ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ഗോള്‍ഡ് കാമ്പയിന്‍ ഈ മേഖലയുടെ വീണ്ടെടുപ്പിനുള്ള പ്രധാന ഉത്തേജകമായി മാറുകയാണ്. ഇതു വരെ, 60 ഭാഗ്യശാലികള്‍ 15 കിലോ സ്വര്‍ണം സമ്മാനമായി നേടി. 40 ഭാഗ്യശാലികള്‍ക്ക് ഇപ്പോഴും 10 കിലോ സ്വര്‍ണം വരെ നേടാന്‍ അവസരവുമുണ്ട്.
എല്ലാ വര്‍ഷത്തെയും പോലെ ഡിജിജെജി കാമ്പയിന്‍ ഡിഎസ്എഫിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. മാത്രമല്ല, ഇത് ഉപയോക്താക്കള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഏറെ ഗുണകരവുമാണ്.
”ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കിലോ സ്വര്‍ണം നേടാനുള്ള മികച്ച അവസരം ഒരുക്കുന്നതിലൂടെ, ഈ വര്‍ഷത്തെ ഡിഎസ്എഫ് സ്വര്‍ണാഭരണ ഉപയോക്താക്കള്‍ക്ക് ആവേശകരമായ സമയമാണ്. തദ്ദേശീയരും വിനോദ സഞ്ചാരികളും ഗോള്‍ഡ് സ്റ്റോറുകളില്‍ വന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ഞങ്ങള്‍ കണ്ടു. സ്വര്‍ണം എല്ലായ്‌പ്പോഴും ഏറ്റവും മികച്ച നിക്ഷേപമാണ്. കൂടാതെ, ഡിഎസ്എഫ് സമയത്ത് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഈ പദ്ധതി കൂടുതല്‍ സവിശേഷവും അവിസ്മരണീയവുമാക്കി മാറ്റുന്നു. എല്ലാ വിജയികളെയും ഞാന്‍ അഭിനന്ദിക്കുകയാണ്, ഒപ്പം വിജയത്തിനായി എല്ലാ ജ്വല്ലറി ഉപയോക്താക്കള്‍ക്കും ആശംസയും നേരുന്നു” -ഡിജിജെജി ചെയര്‍മാന്‍ തൗഹീദ് അബ്ദുള്ള പറഞ്ഞു.
ദുബൈയിലെ 175ലധികം സ്റ്റോറുകളും ദുബൈ ഡ്യൂട്ടി ഫ്രീ ജ്വല്ലറി റീടെയില്‍ ഔട്‌ലെറ്റുകളും ഡിഎസ്എഫിന്റെ 26-ാം പതിപ്പിന്റെ പ്രത്യേക പ്രമോഷനായി ഒത്തുചേരുമ്പോള്‍, അത് ദുബൈയുടെ സ്വര്‍ണ നഗരമെന്ന പേരിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.
ഡിഎസ്എഫ് എല്ലായ്‌പ്പോഴും ദുബൈയിലെ സ്വര്‍ണ വ്യാപാരത്തിന്റെ ഏറ്റവും വലിയ വില്‍പന സീസണ്‍ ആണ്. ഇതു വരെയുള്ള തങ്ങളുടെ പ്രമോഷന്‍ പദ്ധതികള്‍ വളരെ നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. കൂടാതെ, നിലവിലെ സ്വര്‍ണ വില ഉപയോക്താക്കള്‍ക്ക് അനുകൂലവുമാണ്. ഡിഎസ്എഫില്‍ പങ്കെടുത്ത ചില ഔട്‌ലെറ്റുകള്‍ 22-30 ശതമാനം വരെ ഉയര്‍ന്ന വില്‍പന നടത്തിയത് കാണാന്‍ സാധിക്കുകയുണ്ടായി. നിലവിലെ സ്വര്‍ണ വില തീര്‍ച്ചയായും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈനംദിന നറുക്കെടുപ്പിന് പുറമെ, ഡിഎസ്എഫിന്റെ അവസാന ദിവസമായ ജനുവരി 30ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ ഉപയോക്താക്കള്‍ക്ക് വിജയിക്കാന്‍ രണ്ടാമതും അവസരം ലഭിക്കുന്നു. പങ്കെടുക്കുന്ന ഏതെങ്കിലും ചില്ലറ വില്‍പനക്കാരില്‍ നിന്ന് 500 ദിര്‍ഹം വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിലൂടെ നറുക്കെടുപ്പ് കൂപ്പണുകള്‍ കരസ്ഥമാക്കാം. പങ്കെടുക്കുന്ന ഔട്‌ലെറ്റുകള്‍ക്ക് പുറമെ, ദുബൈ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍-1ലെ ബി കവാടത്തിലും 2ലെയും 3ലെയും സി കവാടത്തിലുമുള്ള നടുക്കെടുപ്പ് പദ്ധതിയിലുള്ള ഷോപ്പുകളില്‍ നിന്നും ജ്വല്ലറി ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാവുന്നതാണ്. പങ്കെടുക്കുന്ന മാളുകളുടെ പട്ടികയും നടുക്കെടുപ്പ് വേദികളും തീയതികളും അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം (http://dubaictiyofgold.com/).