‘വഫ’ രക്തദാന യജ്ഞത്തിന് ഡിഎച്ച്എ ആദരം

ഡിഎച്ച്എയുടെ പ്രശസ്തിപത്രം സിദ്ദിഖ് സാലിഹ്, കുഞ്ഞുമുഹമ്മദ് കെ.കെ എന്നിവര്‍ ഏറ്റുവാങ്ങിയപ്പോള്‍

ദുബൈ: വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്‍ (വഫ) സംഘടിപ്പിച്ച പ്രഥമ രക്തദാന ക്യാമ്പിനുളള ദുബൈ ഹെല്‍ത്ത് അഥോറിറ്റി(ഡിഎച്ച്എ)യുടെ പ്രശസ്തിപത്രം ദുബൈ സോണ്‍ പ്രസിഡന്റ് സിദ്ദിഖ് സാലിഹ്, പ്രോഗ്രാം കണ്‍വീനര്‍ കുഞ്ഞുമുഹമ്മദ് കെ.കെ എന്നിവര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 23ന് ദുബൈ ലത്തീഫ ഹോസ്പിറ്റിലിായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ നിന്നും 140ല്‍ പരം പേരുടെ പങ്കാളിത്തത്തോടെ നൂറോളം പേര്‍ രക്തദാനം നിര്‍വഹിച്ചു. ജീവകാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ‘വഫ’യുടെ നേതൃത്വത്തില്‍ ദുബൈ ബ്‌ളഡ് ഡൊണേഷന്‍ സെന്റര്‍ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് മികച്ച സന്ദേശമാണ് മുന്നോട്ടു വെച്ചത്.