കോവിഡ് 19 ബാധിതര്‍ക്ക് ധനസഹായം: ദുബൈ കെഎംസിസി നിവേദനം കൈമാറി

യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന് ദുബൈ കെഎംസിസിയുടെ നിവേദനം യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ കൈമാറുന്നു. ദുബെ കെഎംസിസി ആക്ടിംഗ് ജന.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാമുദ്ദീന്‍ കൊല്ലം സമീപം

ദുബൈ: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി നേതാക്കള്‍ യുഎഇയിലുള്ള കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.
വിദേശത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവര്‍ക്ക് 5 ലക്ഷവും ധനസഹായം പ്രഖ്യാപിക്കണമെന്നതടക്കം പ്രവാസികള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലുമുള്ള പരിഹാരം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി നേതാക്കള്‍ പറഞ്ഞു.
കെഎംസിസിയുടെ നിവേദനം യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ കൈമാറി. ദുബൈ കെഎംസിസി ആക്ടിംഗ് ജന.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹീം ഖലീല്‍, നിസാമുദ്ദീന്‍ കൊല്ലം തുടങ്ങിയവരും പങ്കെടുത്തു.