ക്ഷേമ പദ്ധതികള്‍ അഭിനന്ദനീയം: ഡോ. ആസാദ് മൂപ്പന്‍

28
ഡോ. ആസാദ് മൂപ്പന്‍

ദുബൈ: വിവിധ മേഖലകളിലെ എട്ടു ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ക്ഷേമ പദ്ധതികള്‍ അഭിനന്ദനീയമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ക്ഷേമ നടപടികള്‍ പ്രഖ്യാപിച്ചതും ആരോഗ്യ മേഖലയില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയതും കൂടാതെ, പ്രവാസി മലയാളികള്‍ക്ക് മികച്ച പരിഗണന നല്‍കിയതും ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 വാക്‌സിന്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനം വളരെ നല്ല വാര്‍ത്തയാണ്. ആരോഗ്യ മേഖലക്ക് 2,341 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഈ രംഗത്തിന് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ 3,122 കോടി രൂപയുടെ വലിയ തുകയാണ് കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്. 41 ലക്ഷത്തിലധികം പേരെ ഉള്‍ക്കൊള്ളുന്ന കരുണ്യ പദ്ധതി, ഇന്‍ഷുറന്‍സ് പിന്തുണയോടെ സജീവമായി തുടരുമെന്ന പ്രഖ്യാപനവും വളരെ നല്ല കാര്യമായി കാണുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആരോഗ്യ മേഖലക്കായി 4,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നതും മികച്ച നീക്കമായി കാണുന്നു.