ദുബൈ ഭക്ഷണ ഹബ്ബായി മാറുന്നുവോ? 2020 ല്‍ തുറന്നത് 1303 ഭക്ഷ്യ സ്ഥാപനങ്ങള്‍

    ദുബൈ: 2020 ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍്ക്കുമ്പോള്‍ ദുബൈയില്‍ മറ്റൊരു ഭക്ഷ്യവിപ്ലവം നടക്കുകയായിരുന്നു. 2020-വര്‍ഷത്തില്‍ മാത്രം ദുബൈയില്‍ തുറന്നത് 1303 ഭക്ഷ്യ സ്ഥാപനങ്ങള്‍. അതായത് പ്രതിദിനം 3.5 സ്ഥാപനങ്ങള്‍ എന്ന കണക്കില്‍. ദുബൈ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബൈ ലോക ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയായി മാറുകയാണ്. പുതിയ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനം ദുബൈയിലെ മൊത്തം ഭക്ഷ്യ സ്ഥാപനങ്ങളുടെ എണ്ണം 19,259 ല്‍ എത്തിയിരിക്കുകയാണ്. ഇത് 2021 ഒക്ടോബറിന് മുമ്പ് 20,000 ല്‍ എത്തുമെന്നും ദുബൈ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ പരിശോധന വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു. നിക്ഷേപകര്‍ക്കിടയില്‍ ദുബൈ വളര്‍ത്തിയെടുത്ത നിക്ഷേപ സൗഹാര്‍ദ്ദ അന്തരീക്ഷവും ആത്മവിശ്വാസവുമാണ് ഈ മേഖലയിലെ വളര്‍ച്ച വ്യക്തമാക്കുന്നതെന്ന അല്‍താഹിര്‍ പറഞ്ഞു. ദുബൈയിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ലോകത്തിന് മുന്നില്‍ വ്യത്യസ്ഥമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബൈ പ്രഖ്യാപിച്ച സാമ്പത്തിക പോക്കേജുകള്‍ ബിസിനസ് തുടര്‍ച്ചക്ക് സുസ്ഥിരതയും ഉണര്‍വ്വും നല്‍കിയിട്ടുണ്ട്.