വിദ്യാര്‍ത്ഥികള്‍ക്കിടയിലും കോവിഡ്; ദുബൈയില്‍ സ്വകാര്യ സ്‌കൂളുകള്‍ അടച്ചു

     

    ദുബൈ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബൈയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചു. ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കാമ്പസ് അടച്ചിടുമെന്ന് അറിയിച്ചുകൊണ്ട് ചില കോളജുകളും രക്ഷിതാക്കള്‍ക്ക് കത്തയച്ചു. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡ് കേസുകളുടെ എണ്ണം യുഎഇയില്‍ വര്‍ധിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചിടുന്നത്
    ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണ്. ഇക്കാര്യം ദുബൈ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. ജനുവരി 12 ചൊവ്വാഴ്ച മുതല്‍ എല്ലാ പാഠങ്ങളും ഓണ്‍ലൈനായി മാറ്റുമെന്നും ചില സ്‌കൂളുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കേസിന്റെ വ്യാപനം അനുസരിച്ച് ജനുവരി 19ന് വീണ്ടും സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.