മുജീബ് റഹ്മാന് യാത്രയയപ്പ് നല്‍കി

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുജീബ് റഹ്മാന്‍ ഇരിക്കൂറിന് ഷാര്‍ജ-ഇരിക്കൂര്‍ മണ്ഡലം കെഎംസിസി ഒരുക്കിയ യാത്രയയപ്പില്‍ ഉപഹാരം നല്‍കുന്നു

ഷാര്‍ജ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുജീബ് റഹ്മാന്‍ ഇരിക്കൂറിന് ഷാര്‍ജ-ഇരിക്കൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി. ദീര്‍ഘ കാലം ഇരിക്കൂര്‍ മണ്ഡലം കെഎംസിസിയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ ഷാര്‍ജ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരികയാണ്. മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി ബഷീര്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ഇര്‍ഷാദ് ഇരിക്കൂര്‍ സ്വാഗതവും ട്രഷറര്‍ ത്വയ്യിബ് ഇരിക്കൂര്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍.കെ, മണ്ഡലം ഭാരവാഹികളായ മമ്മു ഉളിക്കല്‍, മാമു ഇരിക്കൂര്‍, റാഷിദ് സീരകത്ത്, സുഹൈല്‍ ഇരിക്കൂര്‍, നൗഫല്‍ പഴയങ്ങാടി, സലാം ചെങ്ങളായി തുടങ്ങിയവര്‍ അശംസ നേര്‍ന്നു.