നീരജ് അഗ്രവാളിന് ഇന്ത്യന്‍ അസോ.ഷാര്‍ജ യാത്രയയപ്പ് നല്‍കി

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്സ്, ഇന്‍ഫര്‍മേഷന്‍, കള്‍ചര്‍ ആന്റ് എല്‍ടി കോണ്‍സുലായ നീരജ് അഗ്രവാളിന് അജ്മാന്‍ ബീച്ച് ഹോട്ടലില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്ന്

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐഎഎസ്) ആഭിമുഖ്യത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്സ്, ഇന്‍ഫര്‍മേഷന്‍, കള്‍ചര്‍ ആന്റ് എല്‍ടി കോണ്‍സുലായ നീരജ് അഗ്രവാളിന് അജ്മാന്‍ ബീച്ച് ഹോട്ടലില്‍ യാത്രയയപ്പ് നല്‍കി.
ഐഎഎസ് ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ജോ.ജന.സെക്രട്ടറി ടി.കെ ശ്രീനാഥ്, ആക്ടിംഗ് ട്രഷറര്‍ ഷാജി ജോണ്‍ എന്നിവരോടൊപ്പം, ഐഎഎസ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷഹല്‍ ഹസ്സന്‍, യൂസഫ് സഗീര്‍, അഹ്മദ് റാവുത്തര്‍ ശിബ്‌ലി, നസീര്‍ ടി.എ, പ്രഭാകരന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.