
ദുബൈ: ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഇന്നലെ ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ആസ്ഥാനം സന്ദര്‍ശിച്ചു. ആഗോള ബിസിനസിന്റെയും ധനകാര്യ പ്രവര്‍ത്തനങ്ങളുടെയും ടൂറിസത്തിന്റെയും മുന്‍നിര ഇടമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനത്തിനനുസൃതമായ ഉന്നത രാജ്യാന്തര നിലവാരം ഉറപ്പു വരുത്താന്‍ നൂതന സാങ്കേതികതകള്‍ സ്വായത്തമാക്കാനുള്ള ജിഡിആര്‍എഫ്എയുടെ പ്രവര്‍ത്തന പ്രക്രിയകള്‍ ശൈഖ് മക്തൂം അവലോകനം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണം നടപ്പാക്കുന്ന സ്മാര്‍ട് ട്രാന്സ്ഫര്മേഷന് പ്രൊജക്ട് സംബന്ധിച്ച് ശൈഖ് മക്തൂമിനെ അനുഗമിച്ച ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശദീകരിച്ചു കൊടുത്തു. ജിഡിആര്‍എഫ്എയുടെ വിവിധ വകുപ്പുകള്‍ സംബന്ധിച്ചും ദുബൈയിലെ വിവിധ തുറമുഖങ്ങളിലൂടെ യാത്രക്കാര്‍ക്കുള്ള സുഗമ സൗകര്യങ്ങളെ സംബന്ധിച്ചും വിവരിച്ചു കൊടുത്തു.