കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ: പി.കെ സജിത് കുമാര്‍

ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍ ഗ്രൂപ് സിഇഒയും എംഡിയുമായ പി.കെ സജിത് കുമാര്‍

ദുബൈ: കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന്
ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണലുകള്‍ ഗ്രൂപ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി.കെ സജിത് കുമാര്‍. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയെ കേന്ദ്രം മൈഗ്രേഷന്‍ കൗണ്‍സിലിലേക്ക് ഈയിടെ നാമനിര്‍ദേശം ചെയ്തത് കേന്ദ്രം എന്‍ആര്‍ഐക്കാരെ പരിഗണിക്കുന്നതിന്റെ ഭാഗമാണ്. എന്‍ആര്‍ഐക്കാരുടെ ശുപാര്‍ശകള്‍ അംഗീകരിക്കുമെന്നാണ് കരുതേണ്ടത്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എന്‍ആര്‍ഐകള്‍ക്ക് കൈത്താങ്ങും ഇളവും ലഭിക്കണ്ടതുണ്ട്. ഇന്ത്യയില്‍ 120 ദിവസത്തില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ എന്‍ആര്‍ഐ പദവി നഷ്ടപ്പെടുന്നത് ഒഴിവാക്കണം. വിസ നിലനിര്‍ത്താന്‍ 6 മാസത്തിനുള്ളില്‍ മടങ്ങി എത്തിയാല്‍ മതിയെന്ന യുഎഇ നിയമം ഓര്‍ക്കുക.
എണ്ണ ഇതര മേഖലയിലെ വൈവിധ്യവത്കരണം, അവസരങ്ങള്‍ എന്നിവയെ കുറിച്ച് ജിസിസി അധിഷ്ഠിത എന്‍ആര്‍ഐകള്‍ക്കായി ശാക്തീകരണവും ബോധവത്കരണ പരിപാടികളും നടത്താന്‍ എംബസികളും കോണ്‍സുലേറ്റും വഴി നടപടികള്‍ കൈക്കൊള്ളണം. ഗവണ്‍മെന്റ് ബോണ്ടുകളിലെയും മറ്റ് സാധ്യതകളിലെയും എഫ്ഡിഐകള്‍ക്കൊപ്പം നിക്ഷേപത്തിനായി എന്‍ആര്‍ഐകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കണം. എന്‍ആര്‍ഐ പണമടക്കാനും ബാങ്ക് എഫ്ഡി താല്‍പര്യങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനും ഇത് സഹായകമാകും.
പ്രവാസം മതിയാക്കി മടങ്ങി എത്തിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബിസിനസ്, വ്യവസായം എന്നിവയവുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാവണം.
വിദേശ യുവാക്കളെയും (ഉദാഹരണത്തിന് ഐടിഐ, എന്‍എസ്ഡിസി മുതലായവയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍) ബിസിനസ് സമൂഹത്തെയും ശാക്തീകരിക്കുക. വിദേശത്ത് പുതിയ അവസരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദേശ ജോലിയുടെയും ബിസിനസുകളുടെയും പ്രത്യേക അവബോധ സെഷനുകള്‍ നല്‍കുക. പ്രത്യേകിച്ചും, ജിസിസി എണ്ണ ഇതര വൈവിധ്യവത്കരണ പരിപാടികളിലും യുഎഇയിലെ വേള്‍ഡ് എക്‌സ്‌പോ, ഖത്തര്‍ ഫുട്‌ബോള്‍ ലോക കപ്പ് എന്നിവ സംബന്ധിച്ചും -പി.കെ സജിത് കുമാര്‍ വ്യക്തമാക്കി.