കൈരളി ടിവിയുടെ ‘സൂപര്‍ കിഡ്‌സ് യുഎഇ’ പബ്‌ളിക് സ്പീക്കിംഗ് ചാമ്പ്യന്‍ഷിപ്

ദുബൈ: യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ നേതൃപാടവം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ കൈരളി ടിവിയും ടോസ്റ്റ്മാസ്റ്റര്‍ ഇന്റര്‍നാഷണലും ചേര്‍ന്ന് ‘സൂപര്‍ കിഡ്‌സ് യുഎഇ’ എന്ന പേരില്‍ പബ്‌ളിക് സ്പീക്കിംഗ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ 11നും 15നുമിടക്ക് പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം. വ്യത്യസ്ത ഘട്ടങ്ങളുള്ള മത്സരത്തിന്റെ ആദ്യ ഘട്ടം ജനുവരി 29ന് നടക്കും. സൂം വഴിയാണ് ആദ്യ ഘട്ട മത്സരങ്ങള്‍. ഇത് സോഷ്യല്‍ മീഡിയ വേദികളില്‍ വെബ്കാസ്റ്റ് ചെയ്യും. ഫെബ്രുവരി രണ്ടാം വാരത്തിലാണ് ഫൈനല്‍ മത്സരങ്ങള്‍. പബ്‌ളിക് സ്പീക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.

https://www.superkidsuae.com/ എന്ന ലിങ്കിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ജനുവരി 18 വരെയാണ് രജിസ്‌ട്രേഷന്‍ സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 00971505450588.