കല്‍ബ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ചറല്‍ ക്ളബ്ബില്‍
ജനുവരി 15ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതല്‍
കോണ്‍സുലര്‍ സേവനമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.സി അബൂബക്കര്‍ അറിയിച്ചു. പവര്‍ ഓഫ് അറ്റോര്‍ണി, അറ്റസ്റ്റേഷന്, അഫിഡവിറ്റുകള്‍, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങള്‍ ലഭ്യമാകും. കല്‍ബ, ഫുജൈറ, ഖോര്ഫക്കാന്, ദിബ്ബ, മസാഫി, ദൈദ് തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. പാസ്പോര്‍ട്ട് സേവനങ്ങള്‍ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മണി മുതല്‍ ഉച്ച 1 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും ക്ളബ്ബില്‍ പ്രവര്‍ത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 055 1062395, 09 2777357.