
മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 50 വിമാനങ്ങളുടെ യാത്രയാണ് തടസ്സപ്പെട്ടത്. മൂടല്‍ മഞ്ഞില്‍ കാഴ്ച പൂജ്യം മീറ്ററായതാണ് വിമാനം തടസ്സപ്പെടാന്‍ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സീസണില്‍ ഇത് മൂന്നാം തവണയാണ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച പൂജ്യം മീറ്ററിലെത്തുന്നത്. നേരത്തെ ജനുവരി ഒന്നിനും എട്ടിനും സമാന രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു.
അതേ സമയം കശ്മീര്‍ കനത്ത തണുപ്പില്‍ തണുത്തുറയുകയാണ്. ശ്രീനഗറിലാണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. ഇവിടെ ഇന്നലെ മൈനസ് 8.2 ഡിഗ്രി തണുപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇത് 7.6 ഡ്രിഗ്രിയായിരുന്നു. ജലം തണുത്തുറഞ്ഞതിനെ തുടര്‍ന്ന് പൈപ്പ് ലൈന്‍ വഴിയുള്ള വെള്ളവിതരണവും ദാല്‍ തടാകത്തിലൂടെയുള്ള യാത്രയും മുടങ്ങി. ദാല്‍ തടാകത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് തടയുന്നതിനായി ദുരന്ത നിവാരണ സേനയും പൊലീസും പെട്രോളിങ് നടത്തുന്നുണ്ട്. 1991നു ശേഷം ശ്രീനഗറില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ തണുപ്പാണ് ഇത്തവണത്തേത്.