
ഷാര്‍ജ: പ്രിയദര്‍ശിനി ഷാര്‍ജയുടെ മുന്‍നിര നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ വൈസ് പ്രസിഡണ്ടുമായ കെ.വി രവീന്ദ്രന് സഹധര്‍മിണിയും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയുമായ വസന്ത രവീന്ദ്രനോടൊപ്പം 42 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജന്മനാടായ പയ്യന്നൂരിലേക്ക് തിരിച്ചു പോകുന്നു. കോണ്‍ഗ്രസ്സ ്പ്രസ്ഥാന രംഗത്ത്, പ്രത്യേകിച്ചും പ്രിയദര്ശിനിയിലും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു രവീന്ദ്രന്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ പ്രിയദര്‍ശിനി ഷാര്‍ജ രവീന്ദ്രനും കഴിഞ്ഞ ദിവസം വിരമിച്ച വസന്ത ടീച്ചര്‍ക്കും ഉജ്വല യാത്രയയപ്പ് നല്കി. ഷാര്‍ജ പ്രിയദര്‍ശിനിയുടെ ഭാഗമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ.വി രവീന്ദ്രനെയും വസന്ത രവീന്ദ്രനെയും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ജോ.സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ആക്ടിംഗ് ട്രഷറര്‍ ഷാജി ജോണ്‍, ഓഡിറ്റര്‍ വി.കെ മുരളീധരന് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. പ്രിയദര്‍ശിനിയുടെ ഉപഹാരം പ്രസിഡന്റ് സന്തോഷ് കേട്ടത്ത് നല്കി. കോവിഡ് 19 മാനദന്ധങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ സന്തോഷ് കേട്ടത്ത് അധ്യക്ഷത വഹിച്ചു. മാത്യു ജോണ്‍, വി.നാരായണന് നായര്‍, മാധവന് തച്ചങ്ങാട്, ഷിബു ജോണ്‍, റെജി മോഹന്‍ നായര്‍, ബിജു സോമന്, ഇഗ്നേഷ്യസ്, ചാക്കോ ഊലക്കാടന്, ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അഷ്റഫ് കരുനാഗപ്പള്ളി, രാജേഷ് നിട്ടൂര്‍, ഷാജി പരീത്, ബാബു വര്‍ഗീസ്, ഷഹല്‍ ഹസ്സന്, ബാവു ബഷീര്‍, താഹിര്‍ അലി പുറപ്പാട്, ഇ.ടി പ്രകാശ് (മാതൃഭൂമി) ആശംസ നേര്‍ന്നു. ചടങ്ങില്‍ പ്രിയദര്‍ശിനി സെക്രട്ടറി ബാബുരാജ് എസ്.മേനോന് സ്വാഗതവും പുഷ്പരാജ് നായര്‍ നന്ദിയും പറഞ്ഞു. ജന.കണ്‍വീനര്‍ പവിത്രന് നിട്ടൂര്‍ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. കെ.എം സുധാകരന്, വിജയകുമാര്‍, വി.ദിവാകരന്, രഞ്ജിത് കോടോത്ത്, സതീശന് നേതൃത്വം നല്കി.