മടപ്പാട്ട് അബൂബക്കറിന്റെ സഹോദരന്‍ ഹംസ നാട്ടില്‍ നിര്യാതനായി

മടപ്പാട്ട് ഹംസ

ഷാര്‍ജ: ഗള്‍ഫിലെ പ്രമുഖ വ്യവസായി സഫാരി ഗ്രൂപ് ചെയര്‍മാന്‍ മടപ്പാട്ട് അബൂബക്കറിന്റെ സഹോദരന്‍ മലപ്പുറം മാറഞ്ചേരി സ്വദേശി ഹംസ മടപ്പാട്ട് (58) നിര്യാതനായി. മാറഞ്ചേരിയിലെ പ്രശസ്തമായ മടപ്പാട്ട് കുടുംബാംഗമാണ്. പരേതനായ മടപ്പാട്ട് ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സാഹിറ. മക്കള്‍: ഷിയാസ്, ഹസ്‌ന, സഫ്‌ന. മരുമക്കള്‍: ജിഷാര്‍, ഫിദാസ്. ദീര്‍ഘ കാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ദോഹയിലെ സഫാരി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഓസ്‌കര്‍ അഡ്വെര്‍ടൈസിംഗ് കമ്പനി പാര്‍ട്ണറായിരുന്നു. മാറഞ്ചേരി പ്രവാസി കൂട്ടായ്മയുടെ (മാപ്‌കോ ഖത്തര്‍) സജീവ പ്രവര്‍ത്തകനും മാറഞ്ചേരി പഞ്ചായത്തിലെ വിവിധ കാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. കോടഞ്ചേരി ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ മയ്യിത്ത് മറവു ചെയ്തു. കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ (യുഎഇ), സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.സൈനുല്‍ ആബിദീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സന്‍, ചാക്കോ ഊളക്കാടന്‍ (മലബാര്‍ ഗോള്‍ഡ്), തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍, യുഎഇ കെഎംസിസി നേതാവ് ഡോ. പുത്തൂര്‍ റഹ്മാന്‍, എം.പി ഷാഫി ഹാജി തുടങ്ങിയ നിരവധി നേതാക്കളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു.