വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

ശ്രീകാകുളം, മല്ലേശ്വരം ഷോറൂമുകള്‍ തുറന്നു

ദുബൈ: 10 രാജ്യങ്ങളിലായി 250 ഔട്‌ലെറ്റുകളുമായി ആഗോള ജ്വല്ലറി റീടെയില്‍ രംഗത്തെ മുന്‍നിര ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ബംഗളൂരുവിലെ മല്ലേശ്വരം എന്നിവിടങ്ങളില്‍ 2 പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. പാലകോണ്ട റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീകാകുളം ഷോറൂം ഉപ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമായ ധര്‍മന കൃഷ്ണദാസ്, ആന്ധ്ര നിയമസഭാ സ്പീക്കര്‍ തമ്മിനേനി സീതാറാം, ശ്രീകാകുളം എംഎല്‍എ ധരമന പ്രസാദ് റാവു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബംഗളൂരുവിലെ സാംപിഗെ റോഡില്‍ സ്ഥിതി ചെയ്യുന്ന മല്ലേശ്വരം ഷോറൂം കര്‍ണാടക ഉപ മുഖ്യമന്ത്രി അശ്വത്ഥ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
യഥാക്രമം 6400, 3400 ചതുരശ്രയടി വിസ്തീര്‍ണമുള്ള മല്ലേശ്വരം, ശ്രീകാകുളം ഷോറൂമുകള്‍ അതുല്യമായ ഷോപ്പിംഗ് സൗകര്യവും മികച്ച വില്‍പനാനന്തര സേവനവും പ്രദാനം ചെയ്യുന്നു. ഷോറൂമുകളില്‍ ആഭരണ ശ്രേണി സജ്ജീകരിക്കുമ്പോള്‍ തന്നെ, ബ്രാന്‍ഡിന്റെ മുഖമുദ്രായായി അറിയപ്പെടുന്ന ഡിസൈനുകളുടെ വൈവിധ്യം, ഉറപ്പായ ഗുണനിലവാരം എന്നിവയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സ്വര്‍ണം, വജ്രം, പ്‌ളാറ്റിനം എന്നിവയില്‍ രൂപകല്‍പന ചെയ്ത ബ്രൈഡല്‍, ട്രഡീഷണല്‍, ഡെയ്‌ലി വെയര്‍ ആഭരണങ്ങളുടെ അമൂല്യ ശേഖരം ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ, അധികൃതര്‍ പുറപ്പെടുവിച്ച സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചും, ഷോറൂമുകളില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ള അന്തരീക്ഷം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉറപ്പു വരുത്തിയിരിക്കുന്നു.
ഷോറൂമുകളുടെ എണ്ണവും വില്‍പനയും കണക്കിലെടുത്ത് ലോകത്തിലെ ഒന്നാം നമ്പര്‍ സ്വര്‍ണാഭരണ റീടെയില്‍ ബ്രാന്‍ഡാവാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ റീടെയില്‍ വിപുലീകരണ പദ്ധതികള്‍ മുന്നോട്ടു പോകുന്നതെന്ന് ഈയവസരത്തില്‍ പ്രതികരിച്ച മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കാന്‍ പദ്ധതിയുണ്ട്. ഈ രണ്ട് ഷോറൂമുകളും ഉല്‍പന്ന നവീകരണം, സേവന മികവ്, ഉപയോക്താക്കളുടെ സൗകര്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രാന്‍ഡിന്റെ മികച്ച നിലവാരം അതത് പ്രദേശങ്ങളിലെ ഉപയോക്താക്കളിലെത്തിക്കുമെന്നും എം.പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പ്രിയപ്പെട്ട ഉപയോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ‘മലബാര്‍ പ്രോമിസ്’ എന്ന പേരില്‍ താഴെ പറയുന്ന വാഗ്ദാനങ്ങള്‍ ഉറപ്പുവരുത്തുന്നു.
പരിപൂര്‍ണ സുതാര്യത -തികച്ചും സുതാര്യവും, വിശദവുമായ ബില്ലും, പ്രൈസ് ടാഗും.
ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ് -10 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 250 ഷോറൂമുകളിലും.
സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ മികച്ച മൂല്യം 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ഒട്ടും കുറയാതെ മുഴുവന്‍ മൂല്യവും.
916 ഹാള്‍മാര്‍ക്ക് മുദ്രയുളള സംശുദ്ധ സ്വര്‍ണം -എല്ലാ സ്വര്‍ണാഭരണങ്ങളും സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍ മാര്‍ക്ക് മുദ്രയോട് കൂടിയതാണ്. ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഡയമണ്ടുകള്‍ -ഓരോ ഡയമണ്ടും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 28 ലാബ് ടെസ്റ്റുകള്‍ക്ക് വിധേയമായ ശേഷമാണ് അന്തര്‍ദേശീയ ലാബുകളിലെ സാക്ഷ്യപത്രം നേടുന്നത്.
ബയ്ബാക്ക് ഗ്യാരണ്ടി- എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും.
അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണം -പ്രകൃതി സംരക്ഷണവും സ്റ്റോക്ക്‌ഹോള്‍ഡേഴ്‌സിന്റെ താല്‍പര്യവും കണക്കിലെടുത്ത് അംഗീകൃത സ്രോതസ്സുകളില്‍ നിന്ന് ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണം ഏറ്റവും മൂല്യവത്താണ്.
———————-