ഖത്തര്‍, ഒമാന്‍ കൂടി അബുദാബിയുടെ ‘ഗ്രീന്‍’ പട്ടികയില്‍; ദശദിന ക്വാറന്റീന്‍ ആവശ്യമില്ല

ദുബൈ: അബുദാബിയുടെ ‘ഗ്രീന്‍’ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും ഉള്‍പ്പെടുത്തി. ഇതോടെ, 17 വ്യത്യസ്ത ഇടങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നുമുള്ള അപ്‌ഡേറ്റ് ചെയ്ത ലിസ്റ്റിലാണ് ഈ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്നും എത്തുന്നവരുടെ കോവിഡ് 19 ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണെങ്കില്‍ 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ല.
പ്രസ്തുത രാജ്യങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വരുന്നവര്‍ യാത്രക്ക് 96 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് 19 പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ നെഗറ്റീവ് റിസള്‍ട്ട് കയ്യില്‍ കരുതേണ്ടതുണ്ട്. കോവിഡ് 19 പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച ‘ഗ്രീന്‍’ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്വയം ഐസൊലേഷനില്‍ പോകണം. ‘ഗ്രീന്‍’ രാഷ്ട്രങ്ങളുടെ പട്ടിക ഡിസംബര്‍ 23നാണ് അബുദാബി പ്രഖ്യാപിച്ചത്.

ഗ്രീന്‍ രാഷ്ട്ര പട്ടികയിലുള്‍പ്പെട്ട രാജ്യങ്ങള്‍:
ബ്രൂണൈ,
ചൈന,
ഹോങ്കോംങ്,
ഐലന്റ് ഓഫ് മാന്‍,
കുവൈത്ത്,
മക്കാവു,
മൗറീഷ്യസ്,
മംഗോളിയ,
ന്യൂ കാലിഡോണിയ,
ന്യൂസീലാന്റ്,
ഒമാന്‍,
ഖത്തര്‍,
സാവോ ടോം ആന്റ് പ്രിന്‍സൈപ്,
സഊദി അറേബ്യ,
സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്,
തായ്‌പേയ്,
തായ്‌ലാന്റ്.
———-