കെഎംസിസി സഹാറ 2020 ചികിത്സാ സഹായ വിതരണം

18

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പാക്കിയ കാരുണ്യ, പദ്ധതിയായ സഹാറ 2020 ഭാഗമായുള്ള സഹായ വിതരണം ജനുവരി 12ന് വൈകുന്നേരം 4 മണിക്ക് കാസര്‍കോട് മുസ്‌ലിം ലീഗ് ഓഫീസിന് മുന്‍വശത്തുള്ള വി.പി ടവറില്‍ നടക്കും. ചടങ്ങില്‍ ജില്ലാ മുസ്‌ലിം ലീഗ് നേതാക്കള്‍, പോഷക സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍, കെഎംസിസി നേതാക്കള്‍ പങ്കെടുക്കും. ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയുടെ കീഴില്‍ നടപ്പാക്കിയ സഹാറ 2020 പദ്ധതിയുടെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. കോവിഡ് 19മായി ബന്ധപ്പെട്ട് സഹാറ 2020 പദ്ധതിയിലൂടെ പ്രവാസ ലോകത്തും നാട്ടിലുമായി ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ സഹായ പ്രവര്‍ത്തനങ്ങളാണ് ജില്ലാ കമ്മിറ്റി നടത്തിയത്. ഹിമായ ജീവകാരുണ്യ പദ്ധതിക്ക് ശേഷമുള്ള രണ്ടാമത്തെ ജീവകാരുണ്യ പദ്ധതിയാണ് സഹാറ 2020. നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും നേതാക്കളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.