ദുബൈ: മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവും ദുബൈ കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനും കൂത്തുപറമ്പ് മണ്ഡലം മുഖ്യ ഭാരവാഹിയുമായ മത്തിപ്പറമ്പത്തെ അല്‍സഫയില്‍ വി.വി മഹ്മൂദ് (65) ദുബൈയില്‍ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
വയനാട് മുട്ടില്‍ യതീംഖാന ദുബൈ ചാപ്റ്റര്‍ പ്രസിഡണ്ട്, പെരിങ്ങത്തൂര്‍ എംഇസിഎഫ് അംഗം, കരിയാട് സിഎച്ച് മൊയ്തു മാസ്റ്റര്‍ മെമ്മോറിയല്‍ സൊസൈറ്റി അംഗം, മത്തിപ്പറമ്പ് മഹല്ല് ജമാഅത്ത് അംഗം, മുസ്ലിം ലീഗ് കരിയാട് മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 25 വര്‍ഷമായി തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ ഹജ്ജ് ട്രെയിനറായി പ്രവര്‍ത്തിച്ചു വരുന്നു. നെടുമ്പാശ്ശേരി, കരിപ്പൂര്‍ ഹജ്ജ് ഹൗസുകളില്‍ വളണ്ടിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ കരിയാട് പുത്തന്‍ പീടികയില്‍ ടി.പി മൊയ്തു ഹാജിയുടെയും പുളിയനമ്പ്രത്തെ വെളളാംവള്ളി കുഞ്ഞാമിയുടെയും മകനാണ്.
ഭാര്യ: കുഞ്ഞിപ്പറമ്പത്ത് സീനത്ത്. മക്കള്‍: ഫെമിന, ഷഹാമ, ശൈഖ് ശംനൂന്‍ (ദുബൈ), മുഹമ്മദ് ഷമ്മാസ് (വിദ്യാര്‍ത്ഥി, എംഇഎസ് കോളജ് കൂത്തുപറമ്പ്). മരുമക്കള്‍: ഹാരിസ് (കോര്‍ ലാബ് ഇന്റര്‍നാഷണല്‍ കമ്പനി, ദമ്മാം), ഫയാദ് (മിഡില്‍ ഈസ്റ്റ് കരാട്ടെ അക്കാദമി ദുബൈ), മുബീന (ചൊക്ളി). സഹോദരങ്ങള്‍: വി.വി അഷ്റഫ് (ഖത്തര്‍), ഹംസ, സഹദ്, ഷാഹിദ, നസീമ, ഹലീമ.
മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ. സൈനുല്‍ ആബിദീന്‍, എംഎല്‍എമാരായ പി.കെ ബഷീര്‍, പാറക്കല്‍ അബ്ദുല്ല, കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, കെ.കെ മുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി (മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി), റഈസ് തലശ്ശേരി (കെഎംസിസി ദുബൈ വൈസ് പ്രസിഡന്റ്), റഹ്ദാദ് മൂഴിക്കര, എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍, ഹരീന്ദ്രന്‍.പി, പി.പ്രകാശന്, വി.സുരേന്ദ്രന് മാസ്റ്റര്‍, ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി നേതാക്കളായ പി.വി ഇസ്മായില്‍, കെ.വി ഇസ്മായില്‍, സലിം കുറുങ്ങോട്ട് (കൂത്തുപറമ്പ് മണ്ഡലം കെഎംസിസി), സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി തുടങ്ങിയ നിരവധി നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു.
മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.