സുകൃതരെ സമൂഹം എക്കാലവും സ്മരിക്കപ്പെടും : ഹൈദരലി തങ്ങള്‍

വിജയനിധി അറബിക് കവിതാ സമാഹാരം സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു

വിജയ നിധി പ്രകാശനം ചെയ്തു

കോഴിക്കോട് : സമൂഹത്തിനു വേണ്ടി ജീവിച്ചവരേയും അവര്‍ ചെയ്തു വെച്ച സുകൃതങ്ങളേയും എക്കാലവും സ്മരിക്കപ്പെടുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു . കേന്ദ്ര മുശാവറ അംഗവും മാതൃകാ മുദരിസുമായിരുന്ന മര്‍ഹൂം പൊന്മള ഫരീദ് മുസ് ലിയാരെ കുറിച്ച് നുസ്‌റത്തുല്‍ ഇഖ് വാന്‍ ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച അറബിക് കവിതാ സമാഹാരം ‘വിജയനിധി’ യുടെ ആദ്യ പ്രതി(കന്‍സു സ്സആദ ) സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ക്ക് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്മായില്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനനവും അധ്യയനവും , അധ്യാപനം, അധ്യാപന രീതി, കുടുംബം . മാതൃക, അധ്യാപനം, മേഖലകള്‍, സമസ്തക്കു വേണ്ടിയുള്ള സേവനം, സ്വഭാവം, സ്വീകാര്യത, യാത്ര, വിയോഗം, തുടങ്ങി 13 തലക്കെട്ടുകളിലായി ശിഷ്യനും പെരുമണ്ണ ജാമിഅ ബദ് രിയ്യ വൈസ് പ്രിന്‍സിപ്പാളുമായ വട്ടോളി പി.വി അബ്ദുറഹിമാന്‍ ബാഖവിയാണ് കവിതാ സമാഹാരം രചിച്ചത്. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി.എ ഹുസൈന്‍ ബാഖവി പെരുമണ്ണ, സമസ്ത മാനേജര്‍ മോയിന്‍ കുട്ടി മാസ്റ്റര്‍, ടി.വി സൈദ് മുസ്ലിയാര്‍, എ കെ യൂസഫ് ബാഖവി കരീറ്റിപ്പറമ്പ്, അശ്‌റഫ് ബാഖവി, കെ.ടി അബ്ദുറഹിമാന്‍ ഫൈസി പൊന്മള, ഇല്യാസ് വാഫി, നിസാര്‍ ദാരിമി, സിദ്ദീഖ് ഫൈസി, സ്വാലിഹ് ബാഖവി .കബീര്‍ ദാരിമി, സി.പി അശ്‌റഫ് ഫൈസി, റാഫി ബാഖവി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ജുനൈദ് ബാഖവി കൊടിഞ്ഞി നന്ദിയും പറഞ്ഞു.