സലാല: എസ്.വി അബ്ദുല്ലയുടെ വിയോഗത്തില്‍ സലാല കെഎംസിസി എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി. ജീവിതം മുഴുവന്‍ കര്‍മനിരതനായിരുന്ന നേതാവായിരുന്നു എസ്.വി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പദവി മുതല്‍ പ്രവാസി ലീഗ് ദേശീയ ട്രഷറര്‍ വരെയുള്ള അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തന വഴിയില്‍ കൈ വെക്കാത്ത മേഖലകള്‍ വിരളമാണ്. ഇടക്കാലത് ഒരു പ്രവാസിയായി മാറിയത് കൊണ്ടുതന്നെ പ്രവാസ ജീവിതത്തിന്റെ കയ്പ്പും നോവും തൊട്ടറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രവാസികള്‍ക്ക് വേണ്ടി പുരോഗമനപരമായ പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആറ് പതിറ്റാണ്ടിന്റെ വിശ്രമമില്ലാത്ത പോരാട്ടം അവസാനിപ്പിച്ച് എസ്.വി വിട വാങ്ങുമ്പോള്‍ മുസ്ലിം ലീഗിന് നഷ്ടമാകുന്നത് സ്വപ്ന തുല്യമായ ചരിത്രം രചിച്ച മികച്ച സംഘാടകനെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറക്ക് പ്രചോദനമാണ്. സലാല കെഎംസിസി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി റഷീദ് കല്പറ്റ, വി.സി മുനീര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ബാസ് മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. ഷബീര്‍ കാലടി സ്വാഗതവും ഹാഷിം കോട്ടക്കല്‍ നന്ദിയും പറഞ്ഞു.