സ്വാദിഷ്ഠ വിഭവങ്ങളുമായി ബിരിയാണി ജംഗ്ഷന്‍

74

ഉമ്മുല്‍ഖുവൈന്‍: അറബിക്കടലിന്റെ കുളിര്‍ കാറ്റാസ്വാദിച്ച് അനുഭവിക്കാന്‍ നാവിനൊരുത്സവമാകുന്ന വിഭവങ്ങളൊരുക്കി യുഎഇയിലെ ഭക്ഷണ പ്രിയര്‍ക്കായി ഒരു കടല്‍ത്തീര ഭക്ഷണശാല, ബിരിയാണി ജംഗ്ഷന്‍ ഉമ്മുല്‍ഖുവൈന്‍ ബീച്ചില്‍ ഒരുങ്ങിയിരിക്കുന്നു. കടല്‍ തീരത്തെ തികച്ചും സ്വാഭാവികമായ പശ്ചാത്തലത്തില്‍ പ്രകൃതിയെ അറിഞ്ഞ് സമ്പൂര്‍ണ സംതൃപ്തി നല്‍കുന്ന വിഭവങ്ങള്‍ വിളമ്പുകയെന്നതാണ് ബിരിയാണി ജംഗ്ഷന്റെ ലക്ഷ്യം. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്ലാതെ, ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഭക്ഷണം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഒരഭയ സ്ഥാനമാണിതെന്ന് ബറാകുഡ ബീച്ച് റിസോര്‍ട് മാനേജര്‍ ഹരി പറഞ്ഞു.


ബിരിയാണി ജംഗ്ഷനിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹര്‍ഷ പാല്‍ സിംഗ് ലഖ്‌നൗവില്‍ നിന്നുള്ള മാസ്റ്റര്‍ ഷെഫ് മുഹമ്മദ് ഖുറൈശിയുടെ കീഴില്‍ പരിശീലനം നേടിയ ആളാണ്. കൂടാതെ, സെലിബ്രിറ്റി ഷെഫുകളായ കുനാല്‍ കപൂര്‍, രണ്‍വീര്‍ ബ്രാര്‍ എന്നിവരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. മുഗള്‍ കാലഘട്ടത്തിലെ വിശിഷ്ട ഭോജ്യങ്ങളായ കബാബുകള്‍, ഗ്രില്ലുകള്‍, ബിരിയാണി എന്നിവയിലൊക്കെ ഹര്‍ഷ് പാല്‍ സിംഗ് വിദഗ്ധനാണ്.
വടക്കന്‍ എമിറേറ്റുകളുടെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ഒരു ഡ്രൈവിലൂടെ ഉമ്മുല്‍ഖുവൈന്‍ കടല്‍ത്തീരത്തിന്റെ ശീതളിമയിലെത്തിച്ചേരുന്നവര്‍ക്ക് ഒരസാധാരണ രുചിഭേദം കാഴ്ച വെക്കുന്ന ബിരിയാണി ജംഗ്ഷന്‍ തികച്ചും ആരോഗ്യകരവും വിശാലവുമായ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ വിഭവവും ഞങ്ങള്‍ അപ്പപ്പോള്‍ പാചകം ചെയ്യുന്നു. തങ്ങള്‍ തന്നെ ഒരുക്കുന്ന മസാലക്കൂട്ടുകള്‍ മാത്രം ഉപയോഗിക്കുക വഴി വിഭവങ്ങള്‍ക്ക് അവയുടെ പാരമ്പര്യവും ആധികാരികവുമായ സ്വാദ് ഉറപ്പു വരുത്തുന്നുവെന്നും വിഭവങ്ങള്‍ക്കൊക്കെ താങ്ങാവുന്ന വിലയേയുള്ളൂവെന്നും ഹരി കൂട്ടിച്ചേര്‍ത്തു.