തലശ്ശേരി മുസ്‌ലിം ജമാഅത്ത് ഗള്‍ഫ് ചാപ്റ്റര്‍

അബുദാബി: തലശ്ശേരി മുസ്‌ലിം ജമാഅത്ത് ഗള്‍ഫ് ചാപ്റ്റര്‍ സംഘടിപ്പിച്ച റെജുവനേറ്റ് പ്രോഗ്രാം സമാപിച്ചു. യൂനുസ് വേറ്റുമ്മലിന്റെ അധ്യക്ഷതയില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി നസീഹത്ത് പ്രഭാഷണം നടത്തി. പ്രൊഫ. യു.സി അബ്ദുല്‍ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. യഅ്ഖൂബ് സഅദി, റഫീഖ്, സമീര്‍ സൈദാര്‍ പള്ളി ആശംസ നേര്‍ന്നു. അനീസ് തലശ്ശേരി സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: യൂനുസ് വേറ്റുമ്മല്‍ (പ്രസി.), അബ്ദുല്‍ ജബ്ബാര്‍ തലശ്ശേരി (ജന.സെക്ര.), നൗഷാദ് തലശ്ശേരി, റഫീഖ് ധര്‍മ്മടം (വൈ.പ്രസി.). സെക്രട്ടറിമാര്‍: ഇസ്ഹാഖ് മട്ടന്നൂര്‍ (എജുകേഷന്‍), മുഹമ്മദ് റാസിഖ് ഹാജി (ദഅ്‌വ), അനീസ് തലശ്ശേരി (സാന്ത്വനം), മന്‍സൂര്‍ തലശ്ശേരി (ഫിനാന്‍സ്).