യുഎഇയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളില്‍ വാക്‌സിന്‍ നല്‍കും

    ദുബൈ: യുഎഇയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ഹൊസാനി പറഞ്ഞു. യുഎഇയിലെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്റെ ഭാഗമായി ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഇന്ന് ഞങ്ങളുടെ സന്ദേശം പ്രിയപ്പെട്ട മുതിര്‍ന്നവര്‍ക്കുള്ളതാണ്. മൂപ്പന്മാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഞങ്ങള്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. നിങ്ങളെ പരിരക്ഷിക്കാന്‍ ഞങ്ങളെ സഹായിക്കണം. നിങ്ങളുടെ ആരോഗ്യ അവസ്ഥ വിലയിരുത്തുന്നതിനും വാക്‌സിന്‍ നല്‍കുന്നതിനും ഞങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സന്ദര്‍ശിക്കാം-ഡോ.ഫരീദ് വ്യക്തമാക്കി. യുഎഇയിലെ 150 ലധികം മെഡിക്കല്‍ സെന്ററുകളില്‍ എല്ലാ താമസക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും.