ഇരുനൂറ്റി രണ്ടാമത് ലുലു കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് യൂസുഫ് അല്‍ സബാഹ് ലുലു ഗ്രൂപ്പിന്റെ ഇരുനൂറ്റി രണ്ടാമത് ശാഖ സാല്‍മിയ ടെറസ് മാളില്‍ ഉദ്ഘാടനം ചെയ്യുന്നു. ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, റീജ്യണല്‍ ഡയറക്ടര്‍ ശ്രീജിത് സമീപം

 

കുവൈത്ത് സിറ്റി: ലുലു ഗ്രൂപ്പിന്റെ ഇരുനൂറ്റി രണ്ടാമത് ബ്രാഞ്ച് കുവൈത്തിലെ സാല്‍മിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് യൂസുഫ് അല്‍ സബാഹ് ആണ് കുവൈത്തിലെ പതിനൊന്നാമത്തെത് കൂടിയായ ലുലു സാല്‍മിയ ടെറസ് മാളില്‍ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ സംബന്ധിച്ചു.
25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള എക്‌സ്പ്രസ്സ് മാര്‍ക്കറ്റ്, സാല്‍മിയയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ആയാസ രഹിതമായ ഷോപ്പിംഗ് അനുഭവമാണ് നല്‍കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വിപുല ശേഖരമാണ് സാല്‍മിയ ലുലുവില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
കുവൈത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് എം.എ യൂസുഫലി വെളിപ്പെടുത്തി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ കുവൈത്തില്‍ ആരംഭിക്കും.
ചടങ്ങില്‍ ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, റീജ്യണല്‍ ഡയറക്ടര്‍ ശ്രീജിത്, റീജ്യണല്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ ശൈഖ് എന്നിവരും സംബന്ധിച്ചു.