ആയിരത്തിലധികം ഉല്‍പന്നങ്ങള്‍ക്ക് 75% വിലക്കുറവ്

യൂണിയന്‍ കോപ്പ് സിഇഒ ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി

ദുബൈ: ആയിരത്തിലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്ന കാമ്പയിന്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്പ്. സാധാരണ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 40 ശതമാനം വര്‍ധനയാണ് കാമ്പയിന്‍ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്ന് യൂണിയന്‍ കോപ്പ് ഹാപനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.
നൂറിലധികം വിഭാഗങ്ങളില്‍പ്പെട്ട ആയിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ക്ക് 75% വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഡോ. അല്‍ ബസ്തകി കൂട്ടിച്ചേര്‍ത്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധി ഘട്ടത്തില്‍ പ്രമോഷനുകളിലൂടെയും ഡിസ്‌കൗണ്ടുകളിലൂടെയും കുറഞ്ഞ വിലയില്‍ ഉല്‍പന്നങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ പ്രയാസം കുറക്കുകയാണ് യൂണിയന്‍ കോപ്പ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും യൂണിയന്‍ കോപ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനും ഗുണഫലങ്ങള്‍ പരമാവധി ലഭ്യമാക്കാനും ലക്ഷ്യമിട്ട്, ഉപഭോക്തൃ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ. അല്‍ ബസ്തകി വിശദീകരിച്ചു. അവശ്യ സാധനങ്ങളായ അരി, എണ്ണ, മാംസ്യം, മധുര പലഹാരങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ഇലക്‌ട്രോണിക്‌സ്, ഹോം അപ്‌ളയന്‍സസുകളും വില കുറയുന്ന ഉല്‍പന്നങ്ങളില്‍ പെടുന്നു.