ദുബൈ: സാമൂഹിക പ്രവര്‍ത്തകനും ഓള് കേരള കോളജസ് അലൂംനി ഫോറഫ (അക്കാഫ്) നേതൃനിരയിലെ സജീവ സാന്നിധ്യവുമായിരുന്ന അഹമ്മദ് അഷ്റഫി(46)ന്റെ നിര്യാണത്തില്‍ കഴിഞ്ഞ ദിവസം അക്കാഫ് ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കലാ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ നിരവധി പേര് പങ്കെടുത്ത യോഗത്തില്‍ അഷ്റഫിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളെയും അനുസ്മരിച്ച് നിരവധി പേര് സംസാരിച്ചു. പൂര്‍ണമായും കോവിഡ് 19 നിബന്ധനകളോടെ നടന്ന അനുശോചന യോഗത്തില്‍ അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍ അധ്യക്ഷത വഹിച്ചു. അഷ്റഫിന്റെ ഓര്‍മകള്‍ പങ്കു വെക്കുകയും അത് വൈകാരികമാവുകയും ചെയ്തത് എല്ലാവരെയും കണ്ണീരണിയിച്ചു.
അഷ്റഫിനെയും അദ്ദേഹത്തിന്റെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളെയും അനുസ്മരിച്ച് അക്കാഫ് ഭാരവാഹികളായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, വി.എസ് ബിജു കുമാര്‍, ഷാഹുല്‍ ഹമീദ്, ചാള്‍സ് പോള്‍, അഡ്വ. ഹാഷിഖ്, അഡ്വ. ബക്കര്‍ അലി, അനൂപ് അനില്‍, കോശി ഇടിക്കുള, ഷാബു സുല്‍ത്താന്‍, മനോജ് കെ.വി, റാണി സുധീര്‍, രഞ്ജിത് കോടോത്ത്, അമീര്‍ കല്ലട്ര, ദിലീപ്, സുധീര്‍, ജോണ്സണ്, ജാഫര്‍, ഉല്ലാസ് എന്നിവരും; മറ്റു സംഘടനകളില്‍ നിന്നും നിസാര്‍ തളങ്കര, മാധവന് അണിഞ്ഞ, അബ്ദുല്ല മല്ലച്ചേരി, സി.യു മത്തായി, സാബിര്‍, റാഫി, ഷബീര്‍, സുധീഷ്, ദീപു, ബുഖാരി, ചാക്കോ ഓലക്കാടന്‍, മുനീര്‍, മോഹന്‍ ശ്രീധര്‍ എന്നിവരും സംസാരിച്ചു.
