അല്‍ഖൂസില്‍ ബൈക്ക് കെയര്‍ സെന്ററിന് സമാരംഭം

ബെക്ക് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചിക്കിംഗ് സ്ഥാപക ചെയര്‍മാന്‍ എ.കെ മന്‍സൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ബൈക്ക് കെയര്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജൂബി കുരുവിള, ഡിസാബോ സ്ഥാപക സിഇഒ അഫ്താബ് അന്‍വര്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: അല്‍ഖൂസില്‍ ഇദംപ്രഥമമായ ബൈക്ക് കെയര്‍ സെന്റര്‍ ആരംഭിച്ചു. ചിക്കിംഗ് സ്ഥാപക ചെയര്‍മാന്‍ എ.കെ മന്‍സൂര്‍ ബൈക്ക് കെയര്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജൂബി കുരുവിളയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌പെയര്‍ പാര്‍ട്‌സ് കൗണ്ടര്‍ ഡിസാബോ സ്ഥാപക സിഇഒ അഫ്താബ് അന്‍വര്‍ ആണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.