കോവിഡ് 19: മാനദണ്ഡങ്ങളുടെ പേരില്‍ കേരള സര്‍ക്കാര്‍ പ്രവാസികളോട് കാട്ടുന്നത് അനീതി

പുതിയ വ്യവസ്ഥകള്‍ നീതീകരിക്കാനാവാത്തത്:

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി

ദുബൈ: കോവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കായി പുറപ്പെടുവിച്ച പുതിയ പരിശോധനാ മാനദണ്ഡങ്ങള്‍ ഒരു നിലക്കും നീതീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യാത്ര പുറപ്പെടുന്നതിന് മുന്‍പ് എടുക്കുന്ന ടെസ്റ്റിന് പുറമെ, 72 മണിക്കൂര്‍ കലാവധിയുള്ള ടെസ്റ്റ് റിപ്പോര്‍ട്ട് കയ്യിലിരിക്കെ നാട്ടിലെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീണ്ടും ടെസ്റ്റ് നടത്തേണ്ട സാഹചര്യം കൂടിയാണ് പുതിയ ഉത്തരവ് പ്രകാരം പ്രവാസികള്‍ക്കുണ്ടായിട്ടുള്ളത്. ഇത്കൂടാതെ, 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും വീണ്ടും ഒരു ടെസ്റ്റ് കൂടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസി പണമുടക്കി മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ട അവസ്ഥയാണ്. മൂന്ന് ടെസ്റ്റുകള്‍ക്കായി വന്‍ സാമ്പത്തിക ചെലവും. ഗള്‍ഫില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് യുഎഇയിലെ എയര്‍പോര്‍ട്ടുകളില്‍ സൗജന്യമായി കോവിഡ് 19 ടെസ്റ്റ് നടത്തുമ്പോഴാണ് സ്വന്തം നാട്ടില്‍ ഈ ദുരവസ്ഥ എന്നത് ഏറെ വേദകരമാണ്. എത്രയും പെട്ടെന്ന് ഈ നടപടി പിന്‍വലിക്കാന്‍ അധികാരികള്‍ തയാറാവണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുയോന്‍ അധ്യക്ഷത വഹിച്ചു. പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, ആര്‍.ശുക്കൂര്‍, സിദ്ദീഖ് കാലൊടി, കരീം കാലടി, ഒ.ടി സലാം, ഷമീം ചെറിയമുണ്ടം, നാസര്‍ കുറുമ്പത്തൂര്‍, ഇ.ആര്‍ അലി മാസ്റ്റര്‍, ഫൈസല്‍ തെന്നല, എ.പി നൗഫല്‍, ബദറുദ്ദീന്‍ തറമ്മല്‍, മുജീബ് കോട്ടക്കല്‍, ഫക്രുദ്ദീന്‍ മാറാക്കര, ഷിഹാബ് ഏറനാട്, അബ്ദുല്‍ സലാം പരി, ജൗഹര്‍ മൊറയൂര്‍, സൈനുദ്ദീന്‍ പൊന്നാനി സംബന്ധിച്ചു. പി.വി നാസര്‍ സ്വാഗതവും ഷക്കീര്‍ പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.