പൗരത്വം: യുഎഇ തീരുമാനം ചരിത്രപരം: ഡോ. ഷംഷീര്‍

10
വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലില്‍

ദുബൈ: സംരംഭകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്ക് പൗരത്വം നല്‍കാനുള്ള യുഎഇ സര്‍ക്കാറിന്റെ തീരുമാനം ചരിത്രപരമാണെന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ അഭിപ്രായപ്പെട്ടു. മികച്ച അവസരങ്ങളുടെയും സാധ്യതകളുടെയും നാടാണ് യുഎഇ. സര്‍ക്കാര്‍ എടുത്ത ഈ സുപ്രധാന തീരുമാനം യുഎഇയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കും. യുഎഇയുടെ മറ്റൊരു വിജയഗാഥക്ക് ചുവടുവയ്ക്കുന്നതാവും ഈ തീരുമാനം. നിക്ഷേപങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് യുഎഇ. നിക്ഷേപ സൗഹൃദ അന്തരീക്ഷവും സര്‍ക്കാറിന്റെ പിന്തുണയുമാണ് യുഎഇയുടെ സവിശേഷതകള്‍. ഈ തീരുമാനം നടപ്പാകുന്നതോടെ വികസന കുതിപ്പിന്റെ മറ്റൊരു അധ്യായത്തിനാകും യുഎഇ സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം നിരീക്ഷിച്ചു.