യുഎഇ ഹോപ് ദൗത്യ വിജയാഹ്‌ളാദത്തില്‍ പങ്കാളികളായി ഇസിഎച്ചും

യുഎഇ ഹോപ് ദൗത്യത്തിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഇസിഎച്ച് ഒരുക്കിയ ചടങ്ങില്‍ നിന്ന്

ദുബൈ: അസാധ്യമായതെന്തും യാഥാര്‍ത്ഥ്യമാക്കുന്ന യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ ചരിത്ര നേട്ടത്തില്‍ ആഹ്‌ളാദം പങ്കു വെച്ച് ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചും. അസാധ്യമായത് നേടാന്‍ യുഎഇക്ക് കഴിവുണ്ടെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ച പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യുഎഇയിലെ ഭരണാധികാരികള്‍ക്കും ശാസ്ത്ര ലോകത്തിനും നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിച്ചും മധുരം പങ്കിട്ടും രാഷ്ട്രത്തിന്റെ ആഘോഷത്തില്‍ പങ്കാളികളായി ശാസ്ത്ര-സാങ്കേതിക മേഖലയിലെ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ദുബൈയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന മുന്‍ ഉദ്യാഗസ്ഥരും പങ്കാളികളായി.