ഇസ്‌കൂള്‍ സേഫ്റ്റി സെമിനാര്‍ സംഘടിപ്പിച്ചു

ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യാപകര്‍ പ്രിന്‍സിപ്പല്‍ ഡോ. മജ്ഞ്ജു റെജിക്കൊപ്പം

ഷാര്‍ജ: പ്രൈവറ്റ് എജുകേഷന്‍ അഥോറിറ്റിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്റര്‍നെറ്റ് അധിഷ്ഠിത വിദ്യാഭ്യാസം സാര്‍വത്രികമായ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ എങ്ങനെ അതിജയിക്കാമെന്നതും സംബന്ധിച്ച് അധ്യാപകരെ ബോധവത്കരിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഷാര്‍ജ വിദ്യഭ്യാസ വകുപ്പ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്.
സ്പിയ ഇഅക്കാദമി സംഘടിപ്പിച്ച ‘ഇസെയ്ഫ് സ്‌കൂള്‍ കോഴ്‌സ്’ ഇവിടത്തെ മുഴുവന്‍ അധ്യാപകരും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമായ വിധം അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും സ്‌കൂളിന് സാധിച്ചു. ഇത്തരം പരിപാടികളിലൂടെ അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണമേന്‍മ കൂട്ടാനും നടപടികള്‍ സ്വീകരിച്ച വിദ്യഭ്യാസ വകുപ്പിന് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി കൃതജ്ഞത അറിയിച്ചു. കോഴ്‌സ് പൂര്‍ത്തീകരിച്ച മുഴുവന്‍ അധ്യാപകരെയും പ്രിന്‍സിപ്പല്‍ ഡോ. മജ്ഞ്ജു റെജി അഭിനന്ദിച്ചു.