ശാസ്ത്രീയ വികസനത്തില്‍ യുഎഇ മുന്‍നിരയില്‍: ജോയ് ആലുക്കാസ്

27

ദുബൈ: ശാസ്ത്രീയ വികസനത്തില്‍ യുഎഇ ലോകത്ത് മുന്‍നിരയിലാണെന്ന് ‘ഹോപ് പ്രോബ്’ ദൗത്യത്തിന്റെ വിജയത്തിലൂടെ രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു. ചൊവ്വയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ വിജയം ദൗത്യ സംഘത്തിന് സഹായകമാകും. ദീര്‍ഘമായ പ്രയാണമാണെങ്കിലും ശരിയായ പിന്തുണയും മാര്‍ഗനിര്‍ദേശവും നിരവധി വെല്ലുവിളികള്‍ തരണം ചെയ്യാന്‍ സംഘത്തിന് സഹായകമായി. ഈ നാടിന്റെ ധിഷണാശാലികളായ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തിന്റെ മറ്റൊരു സാക്ഷ്യപത്രമാണിത്. പ്രതീക്ഷകള്‍ക്കുമപ്പുറത്തേക്ക് പോകാനും പുതിയ പന്ഥാവുകള്‍ വെട്ടിത്തെളിക്കാനുള്ള യുഎഇയുടെ ശേഷിയുടെ പ്രകടനവുമാണിത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.