വാലന്റൈന്‍സ് ദിനം: സ്‌പെഷ്യല്‍ ജൂവലറി  എഡിഷനുമായി കല്യാണ്‍ ജൂവലേഴ്‌സ്

16
ദുബൈ: കല്യാണ്‍ ജൂവലേഴ്‌സ് വാലന്റൈന്‍സ് ദിനാഘോഷത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷന്‍ ആഭരണ നിര അവതരിപ്പിക്കുന്നു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസര്‍ കട്ട് പെന്‍ഡന്റുകള്‍ ഉള്‍പ്പെടെയുള്ള സവിശേഷമായി രൂപപ്പെടുത്തിയ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. 2021ലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്കനുസൃതമായി 18 കാരറ്റ് സ്വര്‍ണത്തില്‍ ആകര്‍ഷകവും വൈവിധ്യമാര്‍ന്നതുമായ രൂപകല്‍പനയില്‍ തീര്‍ത്ത വിശേഷപ്പെട്ട ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്.
കരവിരുതാല്‍ തീര്‍ത്ത റോസ് ഗോള്‍ഡ്, ഡയമണ്ട് പതിച്ച പെന്‍ഡന്റുകള്‍, ബ്രേസ്‌ലെറ്റുകള്‍ എന്നിവയും ചില ഡിസൈനുകളില്‍ റൂബികളും ചേര്‍ത്ത ആഭരണങ്ങളാണ് ഈ പ്രത്യേക വാലന്റൈന്‍ എഡിഷനിലുള്ളത്. വാലന്റൈന്‍സ് ദിനത്തില്‍ സമ്മാനിക്കുന്നതിന് വിലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ലിമിറ്റഡ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സീസണ്‍ കൂടുതല്‍ സന്തോഷപ്രദമാക്കാനായി കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍ നിന്നും 500 ദിര്‍ഹമിലധികം തുകക്ക് പര്‍ചേസ് ചെയ്യുന്നവര്‍ക്കായി പ്രത്യേക സോഷ്യല്‍ മീഡിയ മല്‍സരവും ഒരുക്കുന്നുണ്ട്. വിജയികള്‍ക്ക് മനോഹരമായ ഒരു സ്‌റ്റേകേഷന്‍ ആണ് സമ്മാനമായി ലഭിക്കുക. യുഎഇയിലെ കല്യാണ്‍ ഷോറൂമുകളില്‍ ഫെബ്രുവരി 20 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭ്യമാവുക.
ഓരോ സ്വര്‍ണാഭരണ പര്‍ച്ചേസിനുമൊപ്പം കല്യാണ്‍ ജൂവലേഴ്‌സിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം സ്വന്തമാക്കാമെന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാണ്. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഉറപ്പു നല്‍കാനായുള്ള കല്യാണിന്റെ സവിശേഷമായ ഉദ്യമമാണിത്. കല്യാണ്‍ ജൂവലേഴ്‌സ് വില്‍പന നടത്തുന്ന ആഭരണങ്ങളെല്ലാം വിവിധ തലങ്ങളിലായി ഗുണമേന്മാ പരിശോധനക്ക് വിധേയമാകുന്നതും ബിഐഎസ് ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തിയവയുമാണ്. ഇന്‍വോയ്‌സില്‍ നല്‍കിയിരിക്കുന്ന ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റി വാങ്ങുമ്പോഴും ഉറപ്പു വരുത്താന്‍ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം വാഗ്ദാനം നല്‍കുന്നു. കൂടാതെ, സൗജന്യമായി ജീവിത കാലം മുഴുവന്‍ ആഭരണങ്ങള്‍ക്ക് കല്യാണ്‍ ബ്രാന്‍ഡിന്റെ ഷോറൂമുകളില്‍ നിന്നും മെയിന്റനന്‍സ് ചെയ്യാനുമാകും.