കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നീട്ടി. ആരോഗ്യ മന്ത്രാലയ നിര്‍ദേശത്തെ തുടര്‍ന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാന്‍ തീരുമാനിച്ചതായി വ്യോമയാന വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. അതേസമയം, കുവൈത്തികള്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും തുടര്‍ന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റീനും വേണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീര്‍ന്ന് ഫെബ്രുവരി 21 മുതല്‍ കുവൈത്തിലേക്ക് വരാമെന്ന പ്രഖ്യാപനത്തില്‍ സന്തോഷിച്ചിരുന്ന പ്രവാസികള്‍ക്ക് കുവൈത്ത് ഭരണകൂടത്തിന്റെ ഈ തീരുമാനം വന്‍ തിരിച്ചടിയാണ്.
ˆ