കുവൈത്ത് ഇന്ത്യന്‍ അംബാസഡര്‍ പ്രൊട്ടക്‌റ്റേഴ്‌സ് ഓഫ് എമിഗ്രന്റ്‌സുമായി ചര്‍ച്ച നടത്തി

17

കുവൈത്ത് സിറ്റി: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ കുവൈത്ത് ഇന്ത്യന്‍ എംബസി ബംഗളൂരു, ഛണ്ഡിഗഢ്, ചെന്നൈ, ദില്ലി, ഗുവാഹതി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, പറ്റ്‌ന, റായ്ബറേലി, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ പ്രൊട്ടക്‌റ്റേഴ്‌സ് ഓഫ് എമിഗ്രന്റ്‌സുമായി ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. കുവൈത്തിലേക്ക് പുതുതായി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായും നിലവിലുള്ള ഇന്ത്യന്‍ തൊഴിലാളികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.