‘ലൗ ആന്റ് കെയര്‍’ വാലന്റൈന്‍സ് ഡേ ചിത്രരചനാ പ്രദര്‍ശനമൊരുക്കി ആര്‍ട്ട് ഫോര്‍ യു ഗ്യാലറി

49

ദുബൈ: ദുബൈയിലെ പ്രമുഖ ആര്‍ട്ട് ഗ്യാലറിയായ ആര്‍ട്ട് ഫോര്‍ യു പ്രതിഭാധനരായ ഇരുപത്തിയഞ്ചോളം വിദേശികളും ഇന്ത്യക്കാരുമായ ചിത്രകാരന്മാരെ ഉള്‍പ്പെടുത്തി വൈവിധ്യപൂര്‍ണമായ ‘ലൗ ആന്റ് കെയര്‍’ വാലന്റൈന്‍സ് ദിന ചിത്രരചനാ പ്രദര്‍ശനം സംഘടിപ്പിച്ചു. ഓരോ ചിത്രങ്ങളും മാസ്മരിക സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും സന്ദേശങ്ങള്‍ വിളിച്ചോതുന്നവയുമായിരുന്നു.


പ്രശസ്ത ചിത്രകാരിയും ക്യുറേറ്ററുമായ ജസ്‌നൊ ജാക്‌സണ്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഈ കോവിഡ് മഹാമാരി കാലത്ത് ‘ ലൗ ആന്റ് കെയര്‍ ‘ ലൈവ് ആര്‍ട്ടിലൂടെ സ്‌നേഹാതിര്‍ത്തികളെ പുഃനര്‍നിര്‍ണ്ണയിക്കാനാവുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കേവല നൈമിഷിക സ്‌നേഹ തലത്തിനപ്പുറം കാല്‍പനികമായ ഒരു സ്‌നേഹതലം കൂടിയുണ്ടെന്ന ഓര്‍മപ്പെടുത്തലായാണ് ലൈവ് ആര്‍ട്ടിലൂടെ ഇത്രയും ഇന്റര്‍നാഷണല്‍ ചിത്രകാരന്മാരെ അണിനിരത്തിയ ഈ പരിപാടിയിലൂടെ ആര്‍ട്ട് ഫോര്‍ യു ഗ്യാലറി ലക്ഷ്യമിടുന്നതെന്ന് ഗ്യാലറിയുടെ സ്ഥാപകരില്‍ പ്രമുഖനായ രഞ്ജി ചെറിയാന്‍ പറഞ്ഞു.
ആര്‍ട്ടിസ്റ്റുകളായ മേഘ മഞ്ജരേക്കര്‍, യൂലിയ സോളമന്‍ നയ, പരുള്‍ സോസ, ഹന ഹൈദര്‍, മങ്കുഷ് സേഥി ശ്രീവാസ്തവ, ഷാജി കുണ്ടത്തില്‍, ജസ്പ്രീത് കൗര്‍, ഷഹനാസ് ഉസ്മാന്‍, രോഹിത ആന്‍ തോമസ്, സ്‌നേഹിത റാത്തോഡ്, ഗുസ് ലാല്‍, ഷാസിയ സുര്‍ഗം മാലിക്, സുനിത ബിഷ്ത്, പ്രിയങ്ക, പ്രബിത, സുംബുല്‍ ആബ്ദി, അപര്‍ണ.എസ്, ജയലക്ഷ്മി, മംമ്താ ഷാ, ജസ്‌നൊ ജാക്‌സണ്‍ തുടങ്ങിയവര്‍ തത്സമയ ചിത്രരചനാ സെഷനില്‍ പങ്കെടുത്തു.
‘ലൗ ആന്റ് കെയര്‍’ വാലന്റൈന്‍സ് ദിന തത്സമയ ചിത്രരചയിതാക്കള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ മിസ്സിസ് യൂണിവേഴ്‌സ് സോളിഡാരിറ്റിയും മിസ്സിസ് ഇന്റര്‍നാഷണല്‍ അംബാസഡര്‍ ഓഫ് ജിടിയുമായ മിസ്സിസ് ഇഷാ ഫര്‍ഹാ ഖുറൈഷിയും എത്തി. അവര്‍ ആര്‍ട്ടിസ്റ്റുകളുമായി സംവദിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
ജസ്‌നൊ, രഞ്ജി നന്ദി അറിയിച്ചു.