മുസ്തഫ മുള്ളിക്കോട്ടിന് ഗോള്‍ഡന്‍ വിസ

അല്‍സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്, എം.എം നോളജ് സിറ്റി ചെയര്‍മാന്‍ മുസ്തഫ മുള്ളിക്കോട്ട ഗോള്‍ഡന്‍ വിസ ദുബൈ എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് സ്വീകരിക്കുന്നു

ദുബൈ: പ്രമുഖ വ്യവസായി മുസ്തഫ മുള്ളിക്കോട്ടിന് യുഎഇ സര്‍ക്കാറിന്റെ ദീര്‍ഘകാല താമസാനുമതിയായ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും കണ്ണൂരിലെ എം.എം നോളജ് സിറ്റിയുടെയും ചെയര്‍മാനാണ് മുസ്തഫ മുള്ളിക്കോട്ട്. ദുബൈ എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.