പിസിആര്‍ ടെസ്റ്റ് നിബന്ധന പുനഃപരിശോധിക്കണം

പാലക്കാട്: വിദേശ യാത്രികര്‍ക്ക് യാത്ര പുറപ്പെടുമ്പോഴും നാട്ടിലെ എയര്‍പോര്‍ട്ടിലും പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികളെ ദ്രോഹിക്കലാണെന്നും നിയമം പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കല്‍ ആവശ്യപ്പെട്ടു. കൊറോണ ഏറ്റവും ദുരിതം വിതച്ചത് പ്രവാസ ലോകത്താണ്. അതിന്റെ പ്രയാസങ്ങള്‍ ഏറ്റവുമധികം അനുഭവിച്ച പ്രവാസികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിയമങ്ങളാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ കൊണ്ടു വരുന്നത്.
നാട്ടിലെ പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കിയോ ഒഴിവാക്കിയോ ഉചിത നടപടിക്ക് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തയാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഫൈസല്‍ തുറക്കല്‍