സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദ നിര്യാതയായി

17
സൗദ

കുവൈത്ത് സിറ്റി: കെകെഎംഎ രക്ഷാധികാരിയും കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനുമായ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദ (53) നിര്യാതയായി. കോവിഡ് 19 ബാധയെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ മൂസാന്‍ കുട്ടി ഹാജിയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: ഡോ. സുആദ്, സമ (ഖത്തര്‍). മരുമക്കള്‍: ഡോ. അഷ്‌റഫ്, അഫ്‌ലാഖ്. സഹോദരങ്ങള്‍: സീനത്ത്, മറിയം, ഖദീജ ഷുക്കുര്‍, മുസ്തഫ, മുനീര്‍.
ഭാര്യക്കൊപ്പം കോവിഡ് 19 ബാധിതനായ സഗീര്‍ തൃക്കരിപ്പൂരും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജാബിര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കാസര്‍കോട് പടന്ന സ്വദേശിയാണ്.
സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.