മലപ്പുറത്തിന്റെ മണ്ണും മനസും മതസൗഹാര്‍ദ്ദത്തിന്റേത്: മുനവ്വറലി തങ്ങള്‍

ദുബൈ: മത സൗഹാര്‍ദത്തിനും സഹിഷ്ണതക്കും വലിയ സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരുടെ മണ്ണാണ് മലപ്പുറത്തിന്റേതെന്നും അവരുടെ പിന്‍മുറക്കാരുടെ മനസ്സിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് നടത്തുന്ന സൗഹൃദ സന്ദേശ യാത്രയുടെ ഭാഗമായി ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി. ഒരുക്കിയ പ്രൗഢ ഗംഭീരമായ വെര്‍ച്വല്‍ പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. രാഷ്ട്രീയ സംഘശക്തിയിലൂടെ മുസ്‌ലിം ലീഗ് പടുത്തുയര്‍ത്തിയ മലപ്പുറപ്പെരുമയുടെ ഭൂമികയിലൂടെ സഞ്ചരിക്കുന്ന സൗഹൃദ സന്ദേശ യാത്ര മതസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ വിളംബരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, ഡോ. പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍ ചടങ്ങിന് അഭിവാദ്യം അര്‍പ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കരീം കാലടി പ്രാര്‍ത്ഥന നടത്തി.
ഇബ്രാഹീം മുറിച്ചാണ്ടി, ആവയില്‍ ഉമ്മര്‍ ഹാജി, അഡ്വ. സാജിദ് അബൂബക്കര്‍, അരിപ്പാമ്പ്ര അബ്ദുല്‍ ഖാദര്‍, കെ.പി.എ സലാം, ആര്‍.ശുക്കൂര്‍, അബൂബക്കര്‍ കരേക്കാട്, ഫറൂഖ് പട്ടിക്കര, മുഹമ്മദ് പട്ടാമ്പി, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, ഒ.ടി സലാം, ഷമീം ചെറിയമുണ്ടം, ഷക്കീര്‍ പാലത്തിങ്ങല്‍, ശിഹാബ് ഏറനാട്, ജൗഹര്‍ മുറയൂര്‍, നാസര്‍ കുറുമ്പത്തൂര്‍, ബദറുദ്ദീന്‍ തറമ്മല്‍, ഫക്രുദ്ദീന്‍ മാറാക്കര, ഫൈസല്‍ തെന്നല, ഇ.ആര്‍ അലി മാസ്റ്റര്‍, അബ്ദുല്‍ സലാം പരി, സൈനുദ്ദീന്‍ പൊന്നാനി തുടങ്ങിയ വിവിധ ജില്ലാ-മണ്ഡലം നേതാക്കള്‍ ചങ്ങെില്‍ സംബന്ധിച്ചു. എ.പി നൗഫല്‍ സ്വാഗതവും മുജീബ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.