കോവിഡ് 19നെതിരായ പോരാട്ടം: നിരവധി സംരംഭങ്ങളുമായി തുംബൈ ഗ്രൂപ്

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപക പ്രസിഡന്റ്, ചാന്‍സലര്‍, ഡീന്‍, എജുക്ഷേന്‍ ടീം മെംബര്‍മാര്‍

250 കിടക്കകളുള്ള ദുബൈ, അജ്മാന്‍ തുംബൈ ആശുപത്രികളില്‍ കോവിഡ് 19 രോഗീ പരിചരണം.
2 ക്‌ളിനിക്കുകളെ കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളാക്കി.
നിത്യേന 3,500 കോവിഡ് 19 പരിശോധനകള്‍

ദുബൈ: യുഎഇ ഭരണകൂടത്തിന്റെ കോവിഡ് 19നെതിരായ പോരാട്ടത്തിനുള്ള പിന്തുണയുടെ ഭാഗമായി ഒരു ലക്ഷത്തിലധികം പ്രൊഫഷനലുകള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന നിരവധി വിദ്യാഭ്യാസ-ആരോഗ്യ പരിചരണ ബോധവത്കരണ പ്രോഗ്രാമുകള്‍ കഴിഞ്ഞ 10 മാസങ്ങളിലായി തുംബൈ ഗ്രൂപ് സംഘടിപ്പിച്ചു. സാങ്കേതിക ഉപയോഗം, സുരക്ഷാ മുന്‍കരുതലുകള്‍, അവബോധ പരിപാടികള്‍, പരിശീലനവും ആത്മവിശ്വാസം കെട്ടിപ്പടുക്കലും എന്നിവക്ക് പുറമെ, നിരക്കിളവിലുള്ള ചികില്‍സകള്‍, രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകള്‍, ഫാര്‍മസിയുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന കാര്യങ്ങള്‍ എന്നിവയും ഇതിലടങ്ങിയിരുന്നു. യുഎഇ ഗവണ്‍മെന്റിന്റെ നയങ്ങളെ പിന്തുണക്കാനും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം നടപടികള്‍.
”ഉത്തരവാദിത്തമുള്ള ഒരു ബിസിനസ് ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങളുടെ ജീവനക്കാര്‍, ഉപയോക്താക്കള്‍, ഇതര ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവക്കിടയില്‍ ആത്മവിശ്വാസവും അവബോധവും പകരാനും അതുവഴി, താന്താങ്ങളുടെ സുരക്ഷക്ക് മെച്ചപ്പെട്ട നിലയില്‍ തയാറെടുക്കാനും ആഗോള മഹാമാരിയുടെ ഇക്കാലത്ത് ഈ പോരാട്ടത്തെ പിന്തുണക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. യുഎഇയിലെ ബിസിനസുകളെയും ഇവിടത്തെ താമസക്കാരെയും സന്ദര്‍ശകരെയും കൊറോണ വൈറസിന്റെ ഭീഷണിയുടെ ഭീതിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ യുഎഇ ഭരണകൂടം സ്വീകരിച്ച ഒട്ടേറെ സംരംഭങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു” -തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ പറഞ്ഞു.

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് ഹെല്‍ത്ത് സിസ്റ്റം കമ്മിറ്റി

ദുബൈയിലെയും അജ്മാനിലെയും 250 കിടക്കകളുള്ള തുംബൈ ഹോസ്പിറ്റലുകളെ കോവിഡ് 19 രോഗികള്‍ക്കായി തുംബൈ ഗ്രൂപ് പ്രത്യേകം സേവന സജ്ജമാക്കിയിരിക്കുകയാണ്. രണ്ടു ക്‌ളിനിക്കുകളെ കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളായി മാറ്റിയതിന് പുറമെയാണിത്. അതിനും പുറമെ, ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലെ മുഴുവന്‍ തുംബൈ ആശുപത്രികളും സാമ്പിള്‍ കലക്ഷന്‍ സെന്ററുകളാക്കി മാറ്റിയിരിക്കുകയുമാണ്.
മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3,500 കോവിഡ് 19 ടെസ്റ്റുകള്‍ നിത്യേന നടത്തി വരികയാണ്. വടക്കന്‍ എമിറേറ്റുകളില്‍ മാത്രമായി ആന്റിബോഡി ടെസ്റ്റും നടത്തുന്നു. എല്ലാ ക്‌ളിനിക്കുകളും ആശുപത്രികളും ടെലി ഹെല്‍ത്ത് കണ്‍സള്‍ട്ടേഷനുകളും വീടുകളില്‍ കഴിയുന്ന വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്ക് മരുന്നുകളും നല്‍കുന്നു. സവിശേഷമായ കോവിഡ് 19 കണ്‍ട്രോള്‍ ഓഫീസര്‍ (സിസിഒ) പരിശീലന പ്രോഗ്രാം ഉള്‍പ്പെടെയുള്ള അനേകം ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുമുണ്ട്. തുംബൈയുടെ അംഗീകൃത കോളജുകളില്‍ നിന്നുള്ള 15 ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും 36 വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള സിസിഒ പരിശീലന പരിപാടി സംഘടിപ്പിച്ചത് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായിരുന്നു. കോവിഡ് 19 അണുബാധ മൂലം രോഗങ്ങളുണ്ടാകുന്നതിന്റെ രീതികള്‍ പരിശീലന കളരിയില്‍ അവതരിപ്പിച്ചു. കോവിഡ് 19 പോസിറ്റീവ് കേസുകളുള്ളവരെ കണ്ടെത്താനായി ക്‌ളിനിക്കല്‍ മാനേജ്‌മെന്റിലും പരിചരണത്തിലും ദേശീയ മാര്‍ഗനിര്‍ദേശങ്ങളാണ് പിന്തുടര്‍ന്നത്.

തുംബൈ ലാബ്

ഓരോ കോളജിനും കോവിഡ് കണ്‍ട്രോള്‍ ഓഫീസര്‍ ഇന്‍ചാര്‍ജായി ഒരു ഫാക്കല്‍റ്റി ഉണ്ടായിരിക്കും. സ്റ്റുഡന്റ് വളണ്ടിയര്‍മാരെയും നേതൃരംഗത്തുള്ളവരെയും കോവിഡ് കണ്‍ട്രോള്‍ ഓഫീസറാണ് നയിക്കുക. ആശുപത്രികളിലടക്കം അധ്യാപന ഇടങ്ങളിലും യൂണിവേഴ്‌സിറ്റിയിലും കോവിഡ് പ്രൊട്ടോകോളുകള്‍ പാലിക്കുന്നതാണ്. കൂടാതെ, കോവിഡിനെതിരായ പോരാട്ടത്തിനായി ഓണ്‍ലൈന്‍ കോഴ്‌സിലൂടെ 35,000 പേര്‍ ഗുണഭോക്താക്കളായിട്ടുണ്ട്. വൈറസിനെതിരായ പോരാട്ടത്തില്‍ ഇവര്‍ക്ക് അംഗീകാരമുണ്ടാകും.
ഇതിന് പുറമെ, അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ 26 വിദ്യാര്‍ത്ഥികള്‍ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സന്നദ്ധ സേവകരായി അണിചേര്‍ന്നിട്ടുണ്ട്. ഇതില്‍ കോളജ് ഓഫ് മെഡിസിന്‍, കോളജ് ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോളജ് ഓഫ് നഴ്‌സിംഗ് എന്നിവിടങ്ങളിലെ ക്‌ളിനിക്കല്‍ വര്‍ഷങ്ങളിലുള്ളവരാണുള്‍പ്പെട്ടിരിക്കുന്നത്. 12 വ്യത്യസ്ത രാഷ്ട്രങ്ങളെ ഇവര്‍ പ്രതിനിധീകരിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റിക്കും സ്റ്റാഫിനും സഹായകമായ സൗജന്യ ഡിപിഐ ടെസ്റ്റിംഗ് സെന്ററും സ്ഥിരമായ ഇടവേളകളില്‍ യൂണിവേഴ്‌സിറ്റി ഒരുക്കിയിട്ടുണ്ട്. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ തുംബൈ ലാബുകള്‍ ഒരുക്കിയ കോവിഡ് ടെസ്റ്റിംഗില്‍ സ്റ്റുഡന്റ് ഇന്റേണുകള്‍ ഭാഗഭാക്കാകുന്നു. 2,000ത്തിലധികം പേര്‍ ഈ ടെസ്റ്റിംഗിന്റെ ഗുണഭോക്താക്കളാണ്.
സാമൂഹിക തലത്തില്‍, യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള കോളജുകള്‍ നടത്തുന്ന 40ലധികം ബോധവത്കരണ പ്രോഗ്രാമുകള്‍ തുംബൈ ഗ്രൂപ് ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 27,000ത്തിലധികം ആരോഗ്യ പ്രൊഫഷനലുകള്‍ക്കും പൊതുസമൂഹത്തിനും ഇതിന്റെ ഗുണം ലഭിച്ചു. രോഗങ്ങളുടെ കണ്ടുപിടിത്തം, ജൈവ സുരക്ഷ, പിസിആര്‍ ടെസ്റ്റിംഗ്, അണുബാധ നിയന്ത്രണവും പ്രതിരോധവും, അതീവ ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ക്‌ളിനിക്കല്‍ പരിചരണം, ആരോഗ്യ പരിചരണ സംവിധാനങ്ങളിലെ കോവിഡ് അനന്തര അവലോകനം, ആശയ വിനിമയം, സോഷ്യല്‍ മീഡിയയും കോവിഡ് 19ഉം, വ്യക്തിഗത സംരക്ഷണ ഉപകരണത്തിന്റെ (പിപിഇ) ശരിയായ ഉപയോഗം എന്നിവയിരുന്നു വിഷയങ്ങള്‍. ഇവ കൂടാതെ, കോവിഡ് രോഗിയുടെ പരിചരണത്തെ കുറിച്ച് അവര്‍ സമഗ്രമായി പഠിപ്പിച്ചു. നഴ്‌സുമാര്‍ക്ക് അണുബാധ തടയാനും പ്രതിരോധത്തിനുമുള്ള മാര്‍ഗങ്ങളും കോവിഡ് 19ലെ ഫിസിക്കല്‍ തെറാപിയും ഫിസിയോതെറാപിസ്റ്റുകള്‍ക്കുള്ള ശ്വാസകോശ പരിചരണവും സംബന്ധിച്ച പങ്കും പ്രതിപാദ്യമായിരുന്നു.
വീടുകളിലുള്ളവര്‍ക്ക് തുംബൈ തൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ടെലി ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കുന്നുണ്ട്. രോഗികള്‍ക്ക് 24 മണിക്കൂറുമുള്ള കണ്‍സള്‍ട്ടേഷനുകള്‍, മരുന്നുകള്‍, ഫോളോ അപ് കണ്‍സള്‍ട്ടേഷനുകള്‍, റിപ്പോര്‍ട്ട് റിവ്യൂസ്, അടക്കമുള്ള ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ നടത്തിക്കൊടുക്കുന്നു. തുംബൈ ഹെല്‍ത്ത് കെയര്‍ ഡിവിഷനിലെ എല്ലാ മുന്‍നിര ജീവനക്കാര്‍ക്കും ഫാക്കല്‍റ്റിക്കും സ്റ്റാഫിനും വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. മന്ത്രാലയ നിര്‍ദേശാനുസരണം എല്ലാ തുംബൈ ഹെല്‍ത്ത് സെന്ററുകളും രാജ്യത്തെ താമസക്കാര്‍ക്ക് വാക്‌സിനേഷനും നല്‍കുന്നു.