തിരൂരങ്ങാടി മണ്ഡലം കെഎംസിസി പുസ്തകങ്ങള്‍ കൈമാറി

തിരൂരങ്ങാടി പിസ്എംഒ കോളജിലേക്ക് തിരൂരങ്ങാടി മണ്ഡലം ദുബൈ കെഎംസിസി നല്‍കുന്ന പുസ്തകങ്ങള്‍ കൈമാറി പി.കെ അന്‍വര്‍ നഹ സംസാരിക്കുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലം ദുബൈ കെഎംസിസി കമ്മിറ്റി പിഎസ്എംഒ കോളജിന്റെ ലൈബ്രറി ആന്റ് ഡിജിറ്റല്‍ റിസോഴ്‌സ് സെന്ററിലേക്ക് ലക്ഷക്കണക്കിന് രൂപ വില വരുന്ന പുസ്തകങ്ങള്‍ കൈമാറി. ലോകപ്രശസ്ത എഴുത്തുകാരുടെയുടെയും ഉന്നത അക്കാദമിക് പഠനങ്ങളുടെയും റഫറന്‍സ് ഗ്രന്ഥങ്ങളാണ് കൈമാറിയത്. കോളജ് ലൈബ്രറി അത്യാധുനിക രീതിയില്‍ സജ്ജമാക്കാനായി സ്ഥലം എംഎല്‍എ പി.കെ അബ്ദുര്‍റബ്ബിന്റെ ആസ്തി വികസനത്തില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കേന്ദ്രത്തിലേക്കുള്ള കമ്മിറ്റിയുടെ ആദ്യ ഘട്ട ഗ്രന്ഥ ശേഖരങ്ങളാണ് നല്‍കിയത്. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹയില്‍ നിന്ന് പുസ്തകങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പി.കെ അബ്ദുര്‍റബ്ബ് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ കോളജ് മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, വൈസ് പ്രസിഡണ്ട് കെ.പി.എ സലാം, കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ സി.എച്ച് മഹ്മൂദ് ഹാജി, എം.കെ ബാവ, ഹംസ മാസ്റ്റര്‍, തിരൂരങ്ങാടി മണ്ഡലം ദുബൈ കെഎംസിസി കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍ പെരുമണ്ണ ക്‌ളാരി, ഖയ്യൂം എടരിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പരിപാടിയില്‍ ആദരിച്ചു. അധ്യാപകരും നിരവധി വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.