യുഎഇ ചൊവ്വാ ദൗത്യം മികച്ച നേട്ടം: ഡോ. ആസാദ് മൂപ്പന്‍

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സിഎംഡി ഡോ. ആസാദ് മൂപ്പന്‍

ദുബൈ: ബഹിരാകാശ സാങ്കേതിക വിദ്യയുടെ അതിരുകള്‍ ഭേദിക്കാനുള്ള യുഎഇയുടെ പ്രാപ്തിയെ അടയാളപ്പെടുത്തുന്നതാണ് ‘ഹോപ് മിഷന്‍ ടു മാര്‍സ്’ എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. ”ഈ ധീര ദൗത്യം ആരംഭിക്കാന്‍ തീരുമാനിച്ച യുഎഇയിലെ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ക്കും അത് യാഥാര്‍ത്ഥ്യമാക്കിയ യുഎഇയിലെ വിദഗ്ധരായ ശാസ്ത്രജ്ഞര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. യൗവനവും ഊര്‍ജസ്വലതയും ഭാവിയെ കുറിച്ച് മികച്ച കാഴ്ചപ്പാടുമുളള ഈ രാജ്യത്ത് താമസിക്കുന്നതില്‍ അഭിമാനിക്കുന്നു” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.