യുഡിഎഫ് ജയം: കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്

വിവിധ രാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനകള്‍ സൂം പ്‌ളാറ്റ്‌ഫോമില്‍ യോഗം ചേര്‍ന്നപ്പോള്‍

ദുബൈ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനകള്‍ സൂം പ്‌ളാറ്റ്‌ഫോമില്‍ യോഗം ചേര്‍ന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഒഐസിസി, ഇന്‍കാസ് തുടങ്ങിയ കോണ്‍ഗ്രസിന്റെ പോഷക സംഘടനാ ്വപതിനിധികള്‍ പങ്കെടുത്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി താരിഖ് അന്‍വര്‍ മുഖ്യ പ്രഭാഷണം നടത്തി.

താരിഖ് അന്‍വര്‍

27 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഭരണം നേടാനാവശ്യമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രവാസി സംഘടനകള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ തുടങ്ങാന്‍ യോഗത്തില്‍ ധാരണയായി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതി വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഒട്ടനവധി ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ഈ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ സാധ്യതകള്‍ കൂടുതലാണെന്ന് യോഗം വിലയിരുത്തി. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള സി പി എം ശ്രമം ജനത്തെ തുറന്നു ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന പുതിയ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാവാനാവശ്യമായ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രവാസി സംഘടനാ നേതാക്കള്‍ താരിഖ് അന്‍വറിന് ഉറപ്പ് നല്‍കി.

സാം പിത്രോഡ

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് തുടങ്ങിയവര്‍ പ്രവാസി നേതാക്കളുമായി സംവദിച്ചു. ഐഒസി ഇവന്റ്‌സ് ഗ്‌ളോബല്‍ കോഓര്‍ഡിനേറ്റര്‍ അനുരാ മത്തായി മോഡറേറ്ററായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ജോര്‍ജ് എബ്രഹാം സ്വാഗതം പറഞ്ഞു. യുഎഇയില്‍ നിന്നുള്ള എം.ജി പുഷ്പാകരന്‍ നന്ദി പറഞ്ഞു.
ഐഒസി മീഡിയ ഇന്‍ചാര്‍ജ് വിശാഖ് ചെറിയാന്‍, സോബന്‍ തോമസ് (ഐഒസി കേരള ചാപ്റ്റര്‍ ഓസ്‌ട്രേലിയ), ഷൈജാന്‍ ദേവസി (ഒഐസിസി ഓസ്‌ട്രേലിയ), ബ്‌ളെസണ്‍ ജോസ് (ഐഒസി കേരള ചാപ്റ്റര്‍ ന്യൂസിലാന്റ്), നിജാസ് മുഹമ്മദ് (ഐഒസി കേരള ചാപ്റ്റര്‍ സിംഗപ്പൂര്‍), സിദ്ദിഖ് ഹസ്സന്‍ (ഒഐസിസി ഒമാന്‍), ഡോ. ജെ.രത്‌നകുമാര്‍ (ഐഒസി ഒമാന്‍), മഹാദേവന്‍ വാഴശ്ശേരില്‍ (ഇന്‍കാസ് യുഎഇ), ഇ.പി ജോണ്‍സണ്‍ (ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), സലിം (അബുദാബി മലയാളി സമാജം), അബ്ദുല്‍ ഹമീദ് (ഒഐസിസി സഊദി അറേബ്യ), പി.എം നജീബ് (ഒഐസിസി സഊദി അറേബ്യ), രാജു കല്ലുംപുറം (ഒഐസിസി ബഹ്‌റൈന്‍), അബ്രഹാം ജോണ്‍ (ഐഒസി ബഹ്‌റൈന്‍), ബി.എസ് പിള്ള (ഒഐസിസി കുവൈത്ത്), സിന്ധു രഞ്ജിത് (ഐഒസി ബോട്‌സ്വാന -ആഫ്രിക്കന്‍ മേഖല), സുജു.കെ ഡാനിയേല്‍ (ഐഒസി കേരള ചാപ്റ്റര്‍ യുകെ), സിറോഷ് ജോര്‍ജ് (ഐഒസി ഓസ്ട്രിയ), സണ്ണി ജോസഫ് (ഐഒസി കേരള ചാപ്റ്റര്‍ ജര്‍മനി), ലിങ്ക്വിന്‍സ്റ്റാര്‍ മാട്ടം (ഐഒസി അയര്‍ലന്‍ഡ്), സ്മിത വയലിന്‍ (ഐഒസി ജേഴ്‌സി, ചാനല്‍ ദ്വീപുകള്‍), എം.വി റിനില്‍ (കേരളപ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ), ലീല മാരിറ്റ് (ഐഒസി കേരള ചാപ്റ്റര്‍ യുഎസ്എ), ജോണ്‍സണ്‍ മലയില്‍, മാമാന്‍ ജേക്കബ് (വെസ്റ്റ് ഇന്‍ഡീസ്), സിബി ഗോപാലകൃഷ്ണന്‍ (ഐഒസി സെന്റ് ലൂസിയ, കരീബിയന്‍ മേഖല) തുടങ്ങിയവരാണ് ഓണ്‍ലൈന്‍ യോഗത്തില്‍ സാന്നിധ്യമറിയിച്ചത്.