തൊഴില്‍ വികസനവും നെറ്റ്‌വര്‍ക്കിംഗും: യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ മിഡില്‍ ഈസ്റ്റ് സെന്ററും സിഐഎമ്മും കൈ കോര്‍ക്കുന്നു

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ റന്‍ദ ബെസ്സിസോ, യുഎഇയിലെ സിഐഎം അംബാസഡര്‍ രാജ് അച്ചന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പു വെക്കുന്നു

ദുബൈ: ദുബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ മിഡില്‍ ഈസ്റ്റ് സെന്ററും ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്കറ്റിംഗും (സിഐഎം) തന്ത്രപ്രധാനമായ ടാലന്റ് പാര്‍ട്ണര്‍ഷിപ്പിനുള്ള പരസ്പര ധാരണാപത്രത്തില്‍ (എംഒയു) ഒപ്പു വെച്ചു. മേഖലയിലെ ഇരു പ്രൊഫഷനല്‍ സമൂഹങ്ങള്‍ക്കും തൊഴില്‍ പരിശീലനത്തിനും വികസനത്തിനും നെറ്റ്‌വര്‍ക്കിംഗിനുമായാണ് ധാരണ രൂപപ്പെടുത്തിയിരിക്കുന്നത്.
ഇതനുസരിച്ച്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ യൂണിവേഴ്‌സിറ്റിയും സിഐഎമ്മും അക്കദമിക് കൈമാറ്റങ്ങള്‍, ഉന്നത-പ്രൊഫഷനല്‍ വിദ്യാഭ്യാസം, ഗവേഷണം, പ്രായോഗിക വികസനം, പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് എന്നിവയും മറ്റും നിര്‍വഹിക്കുന്നതാണ്. മിഡില്‍ ഈസ്റ്റിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, സിഐഎം മെംബര്‍മാര്‍, അഫിലിയേറ്റുകള്‍ തുടങ്ങിയവര്‍ക്ക് ഇരു സ്ഥാപനങ്ങളും നെറ്റ്‌വര്‍ക്കിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതാണ്. സിഐഎം ലെവല്‍ 7 ഗ്രാജ്വേറ്റുകള്‍ക്ക് പ്രാഫഷനല്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പരസ്പരമുള്ള ആക്‌സസ് ഇതു വഴി ലഭിക്കുന്നു. സിഐഎം സര്‍ട്ടിഫൈഡ് അംഗങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ പാര്‍ട്ട് ടൈം മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് മുന്‍ഗണനാ നിരക്കില്‍ പഠനം നടത്താനാകുന്നതാണ്.
യൂണിവേഴ്‌സിറ്റിയുടെ രാജ്യാന്തര ശൃംഖലയില്‍ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമാണ് മിഡില്‍ ഈസ്റ്റ് സെന്റര്‍. 2,200ലധികം വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്നുണ്ടിവിടെ. 100 വര്‍ഷം മുന്‍പ് സ്ഥാപിതമായ സിഐഎം മാര്‍ക്കറ്റിംഗില്‍ ലോകത്ത് ഏറ്റവും മുന്‍നിരയിലുള്ള പ്രൊഫഷണല്‍ സ്ഥാപനമാണ്. പ്രൊഫഷണലുകള്‍, ബിസിനസ്, സമൂഹം എന്നിവക്ക് ഗുണകരമായ വിപണി നേട്ടമാണ് സിഐഎം ലക്ഷ്യം. എക്‌സ്‌പോര്‍ട്ട്, ഡാറ്റ, സ്‌കില്‍ എന്നിവയില്‍ അത് ഊന്നുന്നു. ദീര്‍ഘ കാല സ്ഥാപന പെര്‍ഫോമന്‍സിന് മാര്‍ക്കറ്റിംഗ് നിര്‍ണായക ഘടകമാണെന്ന് സിഐഎം വിശ്വസിക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിന്റെ മിഡില്‍ ഈസ്റ്റ് സെന്റര്‍ അതിന്റെ സൗകര്യപ്രദവും സമ്മിശ്രവുമായ എംബിഎ പാര്‍ട്ട് ടൈം മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് ജോലി ചെയ്യുന്ന പ്രൊഫഷനലുകളെ വന്‍ തോതില്‍ ആകര്‍ഷിക്കുന്നു. യൂണിവേഴ്‌സിറ്റിയുടെ ഫ്‌ളാഗ്ഷിപ് ഗ്‌ളോബല്‍ പാര്‍ട്ട് ടൈം എംബിഎ (ജിഎംബിഎ) ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ 2019ലെ മികച്ച എംബിഎ പ്രോഗ്രാമിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതാണ്. 2006 മുതല്‍ സെന്റര്‍ 2,800ലധികം ജിഎംബിഎ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിട്ടുണ്ട്. മേഖലയില്‍ ഇതു വരെയായി 1,700 ബിരുദധാരികള്‍ ആയിക്കഴിഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ സുപ്രധാനമായ ടാലന്റ് പാര്‍ട്ണര്‍ഷിപ് പ്രോഗ്രാം പ്രൊഫഷണല്‍-വ്യവസായ സ്ഥാപനങ്ങളുമായും സംരംഭങ്ങളും മറ്റു പ്രസ്ഥാനങ്ങളുമായും സജീവമായ സഹകരണത്തിനുള്ള ചട്ടക്കൂട് നല്‍കുന്നു. മേഖലാ-രാജ്യാന്തര തലങ്ങളിലുള്ള പ്രൊഫഷണല്‍-വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മിഡില്‍ ഈസ്റ്റ് സെന്റര്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
”മാര്‍ക്കറ്റിംഗ് പ്രൊഫഷനലുകളുടെ ലോകോത്തര മുന്‍നിര പ്രാതിനിധ്യത്തിലുള്ള പ്രസ്ഥാനമായ ദി ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്കറ്റിംഗുമായി ധാരണയില്‍ ഒപ്പു വെക്കാനായതില്‍ അതിയായ ആഹ്‌ളാദമുണ്ട്. പൊതുവായി ഞങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ പങ്കു വെക്കുന്നു. ഞങ്ങളുടെ പാര്‍ട്ട് ടൈം മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിലെ ഏറ്റവും മികച്ച കാന്‍ഡിഡേറ്റുകളായി മാറിയ നിരവധി സിഐഎം മെംബര്‍മാരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സുസ്ഥിര ഉദ്യോഗസ്ഥങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ തൊഴിലെടുക്കുന്ന പ്രൊഫഷനലുകളെ പിന്തുണക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മാര്‍ക്കറ്റിംഗിലെ തത്ത്വങ്ങളും മികച്ച മാതൃകകളും മനസ്സിലാക്കലാണ് ഞങ്ങളുടെ പാര്‍ട്ട് ടൈം എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം മൂല്യവത്തായത് എന്നത് സംശയ രഹിതമായ കാര്യമാണ്. ഞങ്ങളുടെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാനം വീണ്ടും ശക്തിപ്പെടുത്താന്‍ സിഐഎം സഹായിക്കും. ശക്തമായൊരു പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്കിനോടൊപ്പം മുഴുവന്‍ വര്‍ക്കിംഗ് പ്രൊഫഷനലുകള്‍ക്കും അത് സഹായകമാകും” -യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ റന്‍ദ ബെസ്സിസോ പറഞ്ഞു.
”സര്‍വകലാശാലകളുമായി ഞങ്ങള്‍ സജീവമായി ഇടപെടുന്ന യുഎഇയിലെ യൂണിവേഴ്‌സിറ്റികളും ബിസിനസുകളുമായി ബന്ധപ്പെട്ട് സിഐഎമ്മിന് ശക്തമായ സാന്നിധ്യമുണ്ട്. മാര്‍ക്കറ്റര്‍മാരെ ഓരോ ഘട്ടത്തിലും പിന്തുണക്കാനും വികസിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയാണിത്” -യുഎഇയിലെ സിഐഎം അംബാസഡര്‍ രാജ് അച്ചന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററുമായുള്ള കരാര്‍ ഈ ലക്ഷ്യം നേടാന്‍ ഞങ്ങളെ സഹായിക്കും. യൂണിവേഴ്‌സിറ്റിയുടെ ശക്തമായ സമൂഹമായ വിദ്യാര്‍ത്ഥികളിലേക്കും അലൂംനികളിലേക്കും ഞങ്ങളുടെ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് ചെന്നെത്താനും വഴിയൊരുക്കും. യൂണിവേഴ്‌സിറ്റിയുടെ ആറു ആഗോള കേന്ദ്രങ്ങളുടെ ശൃംഖലയില്‍ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായി മാറിക്കഴിഞ്ഞു മിഡില്‍ ഈസ്റ്റ് സെന്റര്‍. ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ 27-ാമത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. യുകെയില്‍ ആറാമതും യൂറോപ്പില്‍ എട്ടാമതുമാണ് യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍. 2020ലെ ദി ഗ്രാജ്വേറ്റ് മാര്‍ക്കറ്റില്‍ മൂന്നാം വര്‍ഷത്തെ ശ്രേണിയില്‍ ‘ദി മോസ്റ്റ് ടാര്‍ഗെറ്റഡ് ഇന്‍സ്റ്റിറ്റിയൂഷന്‍’ ആയി യൂണിവേഴ്‌സിറ്റിയെ യുകെയിലെ ടോപ് 100 എംപ്‌ളോയര്‍മാര്‍ നാമനിര്‍ദേശം ചെയ്തു. 2020ലെ ദി ടൈംസിന്റെയും സണ്‍ഡേ ടൈംസിന്റെയും ഗുഡ് യൂണിവേഴ്‌സിറ്റി ഗൈഡില്‍ ഇയര്‍ ഫോര്‍ ഗ്രാജ്വേറ്റ് എംപ്‌ളോയ്‌മെന്റ് ആയും മാഞ്ചസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്കറ്റിംഗിന് ലോകമുടനീളമുള്ള 132 രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളും 32 രാജ്യങ്ങളില്‍ 120 പഠന കേന്ദ്രങ്ങളുമുണ്ട്. ഇവയെല്ലാം ദേശീയ തലത്തില്‍ പ്രൊഫഷണല്‍ ഫെയിംവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും വൈദഗ്ധ്യം വിജ്ഞാനവും വികസിപ്പിക്കാനുള്ള പരിശീലനങ്ങളും യോഗ്യതകളും പ്രദാനം ചെയ്യുന്നു. അംഗങ്ങള്‍ക്ക് പ്രാദേശികമായി സമ്മേളിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും തങ്ങളുടെ തൊഴില്‍ രംഗത്തെ കാഴ്ചപ്പാടുകള്‍ എല്ലാ ഘട്ടങ്ങളിലും കൈമാറാനും വിവര വിനിമയത്തിനും അവസരവുമൊരുക്കുന്നുവെന്നും രാജ് അച്ചന്‍ കുട്ടിച്ചേര്‍ത്തു.